ദീപ പ്രഭയില്‍ കുളിച്ച് സഞ്ചാരികളെ ആകര്‍ഷിച്ച് ബേക്കല്‍ കോട്ട
Oct 15, 2021, 17:43 IST
ബേക്കല്‍: (www.kasargodvartha.com 15.10.2021) ദീപ പ്രഭയില്‍ കുളിച്ച് സഞ്ചാരികളെ ആകര്‍ഷിച്ച് ബേക്കല്‍ കോട്ട. ഇന്‍ഡ്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഓര്‍മയ്ക്കായും കോവിഡ് വാക്സിനേഷന്‍ 100 കോടി പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായും ഇന്‍ഡ്യ ഗവണ്‍മെന്റ് 100 പൈതൃക കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് ബേക്കല്‍ കോടദീപാലങ്കാര പ്രഭയില്‍ മുങ്ങി കുളിച്ചത്.
ത്രിവര്‍ണ നിറത്തില്‍ ബേക്കല്‍ കോട്ടയുടെ മനോഹാരിത കൂടുതല്‍ ആനന്ദകരമായി. മഹാനവമി ദിനം അവധി ആയതിനാല്‍ ധാരാളം സഞ്ചാരികള്‍ ബേക്കല്‍ കോട്ടയിലേക്ക് ഒഴുകിയെത്തിയിരുന്നു.
ദീപ പ്രഭയില്‍ നയനാനന്ദകരമായ കാഴ്ച കണ്ടാണ് പലരും മടങ്ങിയത്. കോവിഡിനെ തുടര്‍ന്ന് കോട്ടയിലെ ലൈറ്റ് ആന്‍ഡ് സൗന്‍ഡ് ഷോ നിര്‍ത്തിവെച്ചതിനാല്‍ 6.30 വരെ മാത്രമേ കോടയില്‍ ആളുകള്‍ക്ക് സന്ദര്‍ശനമുള്ളൂ. അതിനാല്‍ പുറത്ത് നിന്ന് മാത്രമേ സഞ്ചാരികള്‍ക്ക് ഈ ദൃശ്യം ആസ്വദിക്കാന്‍ കഴിഞ്ഞുള്ളൂ.
Keywords: Kasaragod, News, Kerala, Bekal, Government, Video, Top-Headlines, COVID-19, Tourism, Bekal Fort attracts tourists with its lightings.
< !- START disable copy paste -->