city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരളബാങ്ക്; ഉത്തരമേഖല പ്രചരണജാഥയ്ക്ക് തുടക്കമായി


കാസര്‍കോട്: (www.kasargodvartha.com 10.12.2019) കേരളബാങ്കിന്റെ ഉത്തരമേഖല പ്രചരണജാഥയ്ക്ക് തുടക്കമായി. ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചാണ് പരിപാടിക്ക് തുടക്കമായത്. തൃക്കരിപ്പൂര്‍ എം എല്‍ എ എം രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു.

ഡിസ്ട്രിക്ട് കോ- ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ കേരള(ബിഇഎഫ്‌ഐ)യുടെ പ്രസിഡന്റ് എം ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം സുമതി, സി പി എം ഏരിയാ സെക്രട്ടറി കെ എം മുഹമ്മദ് ഹനീഫ, ഉത്തരമേഖല ജാഥ ക്യാപ്റ്റന്‍ കെ ടി അനില്‍കുമാര്‍, വൈസ് ക്യാപ്റ്റന്‍മാരായ എം ജയകുമാര്‍, സി എന്‍ മോഹന്‍, മാനേജര്‍ പി വി ജയദേവ് തുടങ്ങിയവര്‍ സംബന്ധിച്ചു. ബിഇഎഫ്‌ഐ ജില്ലാ സെക്രട്ടറി ടി രാജന്‍ സ്വാഗതം പറഞ്ഞു.

കേരളബാങ്ക്; ഉത്തരമേഖല പ്രചരണജാഥയ്ക്ക് തുടക്കമായി


കേരളത്തിലെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് ലഭിക്കേണ്ട ആദായനികുതി നിയമം ലഭിക്കുന്നില്ലെന്നും ആദായ നികുതിയിനത്തില്‍ 194 വ്യവസ്ഥ കൊണ്ടുവന്നതിനുമെതിരെ കേരള നിയമസഭ പ്രമേയം പാസ്സാക്കി ഒഴിവാക്കണമെന്നാവശ്യപ്പെട്ടിട്ടും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടിയൊന്നും ഉണ്ടായിട്ടില്ല. ഇത് ജനങ്ങളിലേക്കെത്തികുക എന്ന ഉദ്ദേശ്യവുമായാണ് ജാഥ സംഘടിപ്പിച്ചത്.

ഡിസംബര്‍ കാസര്‍ഗോഡ് ജില്ലയില്‍ നിന്നാരംഭിച്ച ജാഥ 11ന് കണ്ണൂര്‍ ജില്ലയിലും 12ന് കോഴിക്കോട് ജില്ലയിലും പര്യടനം നടത്തി 13ന് മലപ്പുറം ജില്ലയില്‍ സമാപിക്കും.

പ്രചരണജാഥയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.30 ന് തിരുവനന്തപുരത്ത് വെച്ച് സഹകരണ-ടൂറിസം ദേവസ്വം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Kasaragod, Campaign, Bank, Inauguration, CPM, Welcome Ceremony, Befi State Inauguration Programme 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia