Tobacco products seized | ഉള്ളിച്ചാക്കുകള്‍ക്കിടയില്‍ നിരോധിത പാന്‍മസാല; പികപ് ലോറിയില്‍ നിന്ന് 24 ലക്ഷം രൂപയുടെ ലഹരി ഉത്പന്നങ്ങളുമായി 2 പേര്‍ പിടിയില്‍
Oct 15, 2022, 10:47 IST
കാസര്‍കോട്: (www.kasargodvartha.com) പികപ് ലോറിയില്‍ ഉള്ളിച്ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന നിരോധിത പാന്‍മസാലയുമായി രണ്ട് പേര്‍ പൊലീസ് പിടിയില്‍. മലപ്പുറം ജില്ലയിലെ ഉദയചന്ദ്രന്‍, അബ്ദുല്ലത്വീഫ് എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച രാത്രി നടന്ന വാഹന പരിശോധനയ്ക്കിടെയാണ് കെഎല്‍ 57 എച് 8035 പികപ് ലോറിയില്‍ നിന്ന് 60,000 പാകറ്റ് പാന്‍മസാല ഉത്പന്നങ്ങള്‍ പിടികൂടിയത്. മംഗ്‌ളൂറില്‍ നിന്ന് മലപ്പുറത്തേക്ക് കൊണ്ടുപോകാനായി ഉള്ളികയറ്റി കൊണ്ടുവരുന്നതിനിടെയാണ് പൊലീസ് പിടിയിലായത്. ഏകദേശം 24 ലക്ഷം രൂപ വിലമതിക്കുന്ന ലഹരി ഉത്പന്നങ്ങളാണ് കണ്ടെടുത്തത്.
കാസര്‍കോട് പൊലീസ് ഇന്‍സ്പെക്ടര്‍ പി അജിത് കുമാറിന്റെ നിര്‍ദേശ പ്രകാരം എസ്‌ഐ ചന്ദ്രന്‍ കെവി, എഎസ്‌ഐ രമേശന്‍, എസ്സിപിഒ ഫിലിപ് തോമസ്, ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പാന്‍മസാല പിടികൂടിയത്. പ്രതികളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Seized, Police, Crime, Video, Custody, Banned tobacco products seized, 2 held.
< !- START disable copy paste -->