city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Murder Case | നീതുവിന്റെ കൊലപാതകം: പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍; 'മൃതദേഹത്തോടൊപ്പം 3 ദിവസം കിടന്നുറങ്ങി, ശ്വാസംമുട്ടിച്ച് കൊന്ന ശേഷം ചെറിയ ഞരക്കം കേട്ടപ്പോള്‍ പൊക്കി നിലത്തെറിഞ്ഞു'; ആന്റോ സെബാസ്റ്റ്യന്‍ ക്രൂരനായ കൊലയാളി, സ്വന്തം വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞതാണ് കൊലയ്ക്ക് കാരണമായതെന്നും പൊലീസ്

ബദിയടുക്ക: (www.kasargodvartha.com) കൊല്ലം കനിയതോട് മുഖത്തലയിലെ നീതുവിന്റെ (28) കൊലപാതകം സംബന്ധിച്ച് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. നീതുവിന്റെ മൃതദേഹത്തോടൊപ്പം മൂന്ന് ദിവസം കിടന്നുറങ്ങിയ ശേഷമാണ് പ്രതി വയനാട് വൈത്തിരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആന്റോ സെബാസ്റ്റ്യന്‍ (40) സ്ഥലത്ത് നിന്നും രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
        
Murder Case | നീതുവിന്റെ കൊലപാതകം: പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍; 'മൃതദേഹത്തോടൊപ്പം 3 ദിവസം കിടന്നുറങ്ങി, ശ്വാസംമുട്ടിച്ച് കൊന്ന ശേഷം ചെറിയ ഞരക്കം കേട്ടപ്പോള്‍ പൊക്കി നിലത്തെറിഞ്ഞു'; ആന്റോ സെബാസ്റ്റ്യന്‍ ക്രൂരനായ കൊലയാളി, സ്വന്തം വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞതാണ് കൊലയ്ക്ക് കാരണമായതെന്നും പൊലീസ്

ഫെബ്രുവരി മൂന്നിന് പുലര്‍ചെയ്ക്കുള്ള ട്രെയിനില്‍ മുംബൈയിലേക്ക് രക്ഷപ്പെടാനായിരുന്നു തീരുമാനം. നീതുവിന്റെ ഫോണും നശിപ്പിക്കാനായി ആന്റോ കൊണ്ടുപോയിരുന്നു. ഇതും കണ്ടെടുക്കുമെന്ന് അന്വേഷണം നടത്തുന്ന സൈബര്‍ സെല്‍ സിഐ പിപ്രേംസദന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

പൊലീസ് പറയുന്നത്:

ഇക്കഴിഞ്ഞ ജനുവരി 27ന് രാവിലെയാണ് നീതുവിനെ ആന്റോ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉന്നയപ്പോള്‍ താന്‍ കൊല്ലത്തേക്ക് തിരിച്ചു പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ ചുമര് ചാരായിരിക്കുകയായിരുന്ന നീതുവിന്റെ പിറകില്‍ ഇടതു കൈത്തണ്ട വച്ചശേഷം വലത് കൈവിരലുകള്‍ കഴുത്തില്‍ ശക്തിയായി ഞെക്കി പിടിച്ചു. തല ചുവരില്‍ ഇടിക്കുകയും ചെയ്തു. ജീവന് വേണ്ടി പിടയുന്നതിനിടയില്‍ ആന്റോയുടെ ശരീരത്തില്‍ യുവതി മാന്തിയതിന്റെ പരുക്കുണ്ട്. ശ്വാസംമുട്ടി കുഴഞ്ഞുവീണ നീതുവിന്റെ മരണം ഉറപ്പിക്കാന്‍ പ്രതി താഴെയുണ്ടായിരുന്ന തുണിയില്‍ ഒരു കഷ്ണം കീറി കഴുത്തില്‍ ചുറ്റിമുറുക്കി.

മരണം ഏതാണ്ട് ഉറപ്പാക്കിയ ശേഷവും മൃതദേഹത്തില്‍ നിന്ന് ചെറിയ ഞരക്കം കേട്ടപ്പോള്‍ തുണിയുടെ വലിയ ഭാഗം കൊണ്ട് വായ മൂടും വിധം ചുറ്റി കഴുത്തിലേക്കും കെട്ടി. പിന്നീട് തുണികൊണ്ട് പൊതിഞ്ഞു. മൃതദേഹത്തില്‍ നിന്നും ചെറിയ ഞരക്കം കേട്ടപ്പോള്‍ തുണിയില്‍ പൊതിഞ്ഞ മൃതദേഹം എടുത്ത് പൊക്കി നിലത്തിട്ടു. ഇതാണ് പോസ്റ്റ്മോര്‍ടത്തില്‍ തലയില്‍ മാരകമായ പരുക്കുണ്ടായ കാര്യം പറഞ്ഞതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കന്നത്.
          
Murder Case | നീതുവിന്റെ കൊലപാതകം: പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍; 'മൃതദേഹത്തോടൊപ്പം 3 ദിവസം കിടന്നുറങ്ങി, ശ്വാസംമുട്ടിച്ച് കൊന്ന ശേഷം ചെറിയ ഞരക്കം കേട്ടപ്പോള്‍ പൊക്കി നിലത്തെറിഞ്ഞു'; ആന്റോ സെബാസ്റ്റ്യന്‍ ക്രൂരനായ കൊലയാളി, സ്വന്തം വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞതാണ് കൊലയ്ക്ക് കാരണമായതെന്നും പൊലീസ്

ഇതിന് മുമ്പ് തിരുവനന്തപുരത്തും കൊല്ലത്തും വിവാഹിതനായ ആന്റോ സെബാസ്റ്റ്യന്‍ ക്രൂരനായ കൊലയാളിയാണ്. മൂന്നാം ഭാര്യയാണ് നീതു. ഇനി നിങ്ങളുടെ കൂടെ ജീവിക്കാന്‍ തയ്യാറല്ലെന്നും സ്വന്തം വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞതാണ് കൊലയ്ക്ക് കാരണമായത്. നീതുവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം മൂന്ന് ദിവസം കിടന്നുറങ്ങിയ ശേഷമാണ് ഇയാള്‍ രക്ഷപ്പെടാന്‍ പദ്ധതി തയ്യാറാക്കിയത്. മൃതദേഹം എവിടെയെങ്കിലും കൊണ്ടുപോയി കളയാനായിരുന്നു മൂന്ന് ദിവസം റബര്‍ തോട്ടത്തിലൈ നാലുകെട്ടുള്ള വീട്ടില്‍ ഇയാള്‍ തങ്ങിയത്. പുറത്തെ ഷെഡില്‍ മറ്റ് പണിക്കാര്‍ താമസിച്ചിരുന്നതുകൊണ്ട് അത് നടക്കാതെ പോയി.

കൊല നടത്തിയ ശേഷം രണ്ട് മണിക്കൂര്‍ കഴിഞ്ഞ ഉടനെ നീതുവിന്റെ കയ്യിലുണ്ടായിരുന്ന ബ്രേസ് ലെറ്റ് ഉരിയെടുത്ത് പെര്‍ളയിലെ ധനകാര്യ സ്ഥാപനത്തില്‍ 22,000 രൂപയ്ക്ക് പണയം വച്ചു. ഇതില്‍ നിന്നും പണം എടുത്ത് മദ്യവും ഭക്ഷണവും വാങ്ങി കൊണ്ടുവന്ന് മറ്റ് പണിക്കാര്‍ക്കൊപ്പം മദ്യപിച്ചു. ഭാര്യ രാവിലെ തന്നെ നാട്ടിലേക്ക് പിണങ്ങി പോയെന്ന് മറ്റ് തൊഴിലാളികളോട് പറഞ്ഞിരുന്നു. ഭാര്യ തനിച്ച് പോയതുകൊണ്ട് വിളിച്ച് അന്വേഷിക്കണമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഫോണ്‍ ചെയ്യുന്നത് പോലെ അഭിനയിച്ച് ഭാര്യ കോഴിക്കോട്ടെത്തിയെന്നും താന്‍ ഉടന്‍ പോകുമെന്നും അറിയിച്ചു.

ജനുവരി 30 ന് രാവിലെ തന്നെ ആന്റോ വീട് പൂട്ടി സ്ഥലം വിട്ടു. പോകുന്ന ഇടവഴിയില്‍ പാറയുടെ പിറകിലായി നീതു ധരിച്ചിരുന്ന ഒരു ജോഡി വസ്ത്രം, ബാഗ്, കൊല നടന്ന ദിവസം പ്രതി ധരിച്ചിരുന്ന മുണ്ട് എന്നിവ ഉപേക്ഷിച്ചിരുന്നു. പ്രതിയെയും കൊണ്ടുള്ള തെളിവെടുപ്പില്‍ ഇവയെല്ലാം കണ്ടെടുത്തു.

ആദ്യ ഭര്‍ത്താവ് മരിച്ച ശേഷമാണ് നീതു വര്‍ഷങ്ങളായി ആന്റോയ്ക്കൊപ്പം കഴിഞ്ഞുവന്നിരുന്നത്. 30 ന് പെര്‍ള എല്‍ക്കാനയില്‍ നിന്നും രക്ഷപ്പെട്ട ആന്റോ 30 നും 31നും കോഴിക്കോട്ടെ ലോഡ്ജില്‍ താമസിച്ച ശേഷം എറണാകുളത്തേക്ക് പോയി. ഫെബ്രുവരി ഒന്നിന് ഉച്ചയോടെയാണ് വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നത് കണ്ട് ജോലിക്കാരും നാട്ടുകാരും നടത്തിയ പരിശോധനയില്‍ നീതുവിന്റെ മൃതദേഹം കണ്ടെത്തിയത്.

ഫെബ്രുവരി ഒന്നിന് എറണാകുളത്തേക്ക് പോയി. രണ്ടിന് എറണാകുളത്ത് തങ്ങിയ ശേഷം പൊലീസ് എത്തുന്നതിന് 10 മിനുട്ട് മുമ്പ് തിരുവനന്തപുരത്തേക്ക് രക്ഷപ്പെട്ടു. തിരുവനന്തപുരം തമ്പാനൂരിലെത്തിയ ശേഷം അവിടുത്തെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് കുളിച്ചൊരുങ്ങി മുംബൈയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആന്റോ പൊലീസിന്റെ പിടിയിലായത്.

വാര്‍ത്തവരുന്നുണ്ടോ എന്നറിയാന്‍ എല്ലാ ദിവസവും പത്രവും ഓണ്‍ലൈന്‍ മീഡിയയും ആന്റോ ശ്രദ്ധിച്ചു കൊണ്ടിരുന്നു. കാസര്‍കോട് വാര്‍ത്തയിലൂടെയാണ് ആന്റോ നീതുവിന്റെ മൃതദേഹം കണ്ടെത്തിയ വാര്‍ത്ത അറിഞ്ഞത്. ഇതോടെ കയ്യിലുണ്ടായിരുന്ന ആന്‍ഡ്രോയിഡ് ഫോണും സാധാരണ ഫോണും അടക്കം സ്വിച് ഓഫ് ചെയ്ത് കോഴിക്കോട് നിന്നും വാങ്ങിയ പുതിയ ഫോണില്‍ പുതിയ സിം ഇട്ട് അത്യാവശ്യം വേണ്ടുന്ന നമ്പര്‍ മാത്രം കയറ്റി മുംബൈയില്‍ ജോലിക്കായി വിളിയും തുടങ്ങിയിരുന്നു. ഫെബ്രുവരി മൂന്നിന് പുലര്‍ചെയ്ക്കുള്ള ട്രെയിനില്‍ മുംബൈയിലേക്ക് രക്ഷപ്പെടാനായിരുന്നു തീരുമാനം.

തിരുവനന്തപുരത്തെ യുവതിയെ വിവാഹം ചെയ്തതില്‍ ഇയാള്‍ക്ക് രണ്ട് മക്കളുണ്ട്. ദാമ്പത്യ പീഡനത്തിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസെടുത്ത് അറസ്റ്റിലായ ആന്റോ കുറച്ച് കാലം ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതായിരുന്നു. ആ ബന്ധം പിന്നീട് വിവാഹമോചനത്തില്‍ കലാശിച്ചു.

അതിന് ശേഷം കോഴിക്കോട്ട് ക്വാര്‍ടേഴ്സില്‍ കഴിഞ്ഞുവരവെ മൂന്ന് കുട്ടികളുള്ള യുവതിയെ കറക്കി വീഴ്ത്തി തട്ടികൊണ്ടു പോയി. കുട്ടികളെ തട്ടികൊണ്ടു പോയതിനും ഉപദ്രവിച്ചെന്നും കാട്ടി യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ വിവിധ വകുപ്പ് പ്രകാരം കേസെടുത്ത ശേഷം റിമാന്‍ഡിലായിരുന്നു. ഇവിടെ നിന്നും പുറത്തിറങ്ങിയ ശേഷം കൊല്ലത്തെത്തിയ ശേഷമാണ് ഭര്‍ത്താവ് മരിച്ച നീതുവിനെ പരിചയപ്പെട്ടത്. അവിടുത്തെ ഒരു കടയിന്‍ ജോലിക്ക് നിന്നപ്പോഴാണ് ആന്റോയുമായി പരിചയത്തിലായതും ഒപ്പം താമസം തുടങ്ങിയതും.

കൊല്ലം കൊട്ടിയത്ത് ഒരു വീട്ടില്‍ പെയിന്റിംഗ് ജോലി ചെയ്തു കൊണ്ടിക്കുന്ന വീട്ടിലെ പെണ്‍കുട്ടിയുടെ സ്വര്‍ണ പാദസരം മേശവലിപ്പ് തുറന്ന് അടിച്ചു മാറ്റിയെന്ന കേസിലും ആന്റോ 25 ദിവസം ജയിലില്‍ കിടന്നാണ് പുറത്തിറങ്ങിവന്നത്. ഈ സംഭവത്തിന് ശേഷം നീതു ആന്റോയെ ഒഴിവാക്കിയിരുന്നുവെങ്കിലും മെസഞ്ചര്‍ വഴി സന്ദേശം അയച്ച് അയച്ച് വീണ്ടും ഒന്നിച്ച് കഴിഞ്ഞ ഡിസംബര്‍ 25ന് കാസര്‍കോട്ട് കൊണ്ടുവന്നതായിരുന്നു. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.


സി ഐ പ്രേംസദനൊപ്പം ബദിയടുക എസ് ഐ വിനോദ് കുമാറും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരും തെളിവെടുപ്പിന് ഉണ്ടായിരുന്നു.പ്രതിയെ മൂന്ന് ദിവസം കൊണ്ട് തന്നെ പിടികൂടിയ ടീം അംഗങ്ങൾക്ക് ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേന ആദരം നൽകി.

ALSO READ:

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Crime, Murder, Investigation, Video, Badiyadukka, Killed, Arrested, Badiyadka: Neetu's murder: Shocking information comes out.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia