city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിയമസേവന അതോറിറ്റി 45 ദിവസമായി നടത്തിയ ബോധവൽകരണ പരിപാടികളുടെ സമാപനം ഞായറാഴ്‌ച

കാസർകോട്‌: (www.kasargodvartha.com 12.11.2021) ആസാദി കാ അമൃത്‌ മഹോത്സവത്തിന്റെ ഭാഗമായി ജില്ലാ നിയമസേവന അതോറിറ്റി 45 ദിവസമായി നടത്തിയ പാൻ ഇൻഡ്യ ബോധവൽകരണ പരിപാടികളുടെ സമാപനം ഞായറാഴ്‌ച നടക്കുമെന്ന് സെക്രടറിയും സബ്‌ജഡ്‌ജിയുമായ എം ശുഐബ് ‌വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നിയമസേവന അതോറിറ്റി 45 ദിവസമായി നടത്തിയ ബോധവൽകരണ പരിപാടികളുടെ സമാപനം ഞായറാഴ്‌ച


 
പരിപാടി കലക്ടറേറ്റ്‌ കോൻഫറൻസ്‌ ഹാളിൽ രാവിലെ 10.30ന്‌ ഹൈകോടതി ജഡ്‌ജി ജസ്‌റ്റിസ്‌ പി വി കുഞ്ഞികൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. ഇതിനോടകം 212 വെബിനാറും 2439 ബോധവൽകരണ പരിപാടിയും സംഘടിപ്പിച്ചു. ആദിവാസികളുടെയും സാധാരണക്കാരുടെയും പ്രശ്‌നങ്ങൾ മനസിലാക്കാൻ ക്യാമ്പും സംഘടിപ്പിച്ചു.‌

ചൈൽഡ്‌ലൈൻ സഹകരണത്തോടെ 105 ബാക്‌ ടു സ്‌കൂൾ പരിപാടികൾ നടത്തിയതായും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ നിയമസേവന അതോറിറ്റി സെക്ഷൻ ഓഫീസർ കെ ദിനേശയും പങ്കെടുത്തു.


Keywords:  Kerala, Kasaragod, News, Video, Press Club, Press meet, Awareness program conducted by Legal Services Authority concludes on Sunday

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia