വന്‍ പോലീസ് സുരക്ഷയില്‍ പെരിയ; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് ബോംബേറുണ്ടായതിനു പിന്നാലെ തകര്‍ക്കപ്പെട്ടത് മൂന്ന് സി പി എം പ്രവര്‍ത്തകരുടെ വീടുകളും, 6 വാഹനങ്ങളും, പരിക്കേറ്റവരില്‍ മൂന്ന് പോലീസുകാരും, 5 കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു
May 6, 2019, 15:58 IST
പെരിയ: (www.kasargodvartha.com 06.05.2019) അക്രമസംഭവങ്ങളെ തുടര്‍ന്ന് പെരിയയില്‍ വന്‍ പോലീസ് സുരക്ഷയൊരുക്കി. കെ എസ് യു പ്രവര്‍ത്തകന്റെ വീടിന് ബോംബേറുണ്ടായതിനു പിന്നാലെ തകര്‍ക്കപ്പെട്ടത് മൂന്ന് സി പി എം പ്രവര്‍ത്തകരുടെ വീടുകളും, ആറ് വാഹനങ്ങളുമാണ്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബേക്കല്‍ പോലീസ് അറസ്റ്റു ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കല്യോട്ടെ എ ചന്ദ്രന്‍ (48), വിജിത്ത് (20), ആനന്ദകൃഷ്ണന്‍ (22), സനല്‍കുമാര്‍ (24), ഗിരീഷ് (23) എന്നിവരെയാണ് ബേക്കല്‍ പ്രിന്‍സിപ്പല്‍ എസ് ഐ ശ്രീഹരി അറസ്റ്റുചെയ്തു.
അക്രമത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. ബേക്കല്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപന്‍, എ ആര്‍ ക്യാമ്പിലെ രണ്ടു പോലീസുകാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്ലാലിന്റെയും ഉറ്റ സുഹൃത്തായ ദീപു കൃഷ്ണന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. ദീപുവിന്റെ വിവാഹത്തിന് വസ്ത്രങ്ങളെടുക്കാനുള്ള യാത്രക്കിടെയാണ് ശരത്ലാലും, കൃപേഷും കൊല്ലപ്പെട്ടത്. തുടര്‍ന്ന് മാറ്റിവെച്ച വിവാഹം ഇക്കഴിഞ്ഞയാഴ്ചയാണ് നടന്നത്. ബോംബേറില്‍ ദീപുവിന്റെ വീടിന്റെ ചുമരിന് കേടുപാട് സംഭവിച്ചു. ദീപുകൃഷ്ണനും കുടുംബവും വീട്ടിലുണ്ടായിരുന്നുവെങ്കിലും ബോംബേറില്‍ ആര്‍ക്കും പരിക്കില്ല.
ഇതിനു പിന്നാലെ സി പി എം പ്രാദേശിക നേതാവ് വത്സരാജിന്റെ വീടിന് നേരെ അക്രമം നടന്നു. ആറു വാഹനങ്ങളും അടിച്ചു തകര്‍ത്തു. കെ എല്‍ 14 കെ 8239 മിനി ടിപ്പര്‍, കെ എല്‍ 9 എച്ച് 4339 ടിപ്പര്‍, കെ എല്‍ 60 സി 6185 മിനിലോറി, കെ എല്‍ 59 ബി 1222 പെറ്റി ഓട്ടോറിക്ഷ, കെ എല്‍ 14 എ 2253 ജീപ്പ്, കെ എല്‍ 60 എച്ച് 99 സ്വിഫ്റ്റ് കാര്‍ എന്നിവയാണ് തകര്‍ക്കപ്പെട്ടത്. ഇരട്ട കൊലപാതകത്തില്‍ വത്സരാജിന് പങ്കുണ്ടെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും കോണ്‍ഗ്രസും നേരത്തെ മൊഴി നല്‍കിയിരുന്നു.
സി പി എം ലോക്കല്‍ കമ്മിറ്റി അംഗം ബാലകൃഷ്ണന്റെയും കണ്ണോത്ത് കുമ്പളയിലെ സി പി എം പ്രവര്‍ത്തകന്‍ അനീഷിന്റെയും വീടുകളും അക്രമിച്ചു. ബാലകൃഷ്ണന്റെ വീടിന്റെ പുറത്തെ ജനല്‍ഗ്ലാസുകള്‍ മുഴുവനും അടിച്ചു തകര്‍ത്തു. അക്രമം തടയാനെത്തിയപ്പോഴാണ് മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റത്. അക്രമ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാര്‍ക്ക് നേരെയും അക്രമമുണ്ടാവുകയായിരുന്നു. ഇതിനിടെ പോലീസ് കസ്റ്റഡിയിലെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരായ വിവേക്, ചന്ദ്രന്‍, എം ഗോപകുമാര്‍, എ ഗിരീഷ്, എം വിജിത്ത് എന്നിവരെ പോലീസ് ലോക്കപ്പില്‍ സബ് ഇന്‍സ്പെക്ടറും സിവില്‍ പോലീസ് ഓഫീസറും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി പരാതിയുയര്‍ന്നു. ഇവരുടെ കൈയ്യെല്ലുകള്‍ തകര്‍ന്നു. പോലീസ് മര്‍ദനത്തില്‍ പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ അടിയന്തിര ചികിത്സക്ക് വിധേയരാക്കി.
നിരപരാധികളായ പ്രവര്‍ത്തകരെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ലോക്കപ്പ് മര്‍ദനത്തിനിരയാക്കിയതെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. കണ്ടാലറിയാവുന്ന അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലും പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. തകര്‍ക്കപ്പെട്ട വത്സരാജിന്റെ വീട് പി കരുണാകരന്‍ എം പി, സി പി എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, അഡ്വ. സി എച്ച് കുഞ്ഞമ്പു, ഡോ. വി പി പി മുസ്തഫ, വി വി രമേശന്‍ തുടങ്ങിയ നേതാക്കള്‍ സന്ദര്‍ശിച്ചു. കല്യോട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബോധപൂര്‍വ്വം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സി പി എം പ്രവര്‍ത്തകരെ ശാരീരികമായി അക്രമിക്കുകയും സ്ഥാപനങ്ങളും വീടുകളും അടിച്ചു തകര്‍ക്കുകയും ചെയ്യുന്നതായി സി പി എം ഏരിയാസെക്രട്ടറി കെ രാജ്മോഹനന്‍ ആരോപിച്ചു. പോലീസിനെ പോലും അക്രമിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം നടത്തുന്നതെന്നും രാജ്മോഹനന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Periya, Clash, Congress, Crime, Attack incidents; Periya under Police control
< !- START disable copy paste -->