ജര്‍മന്‍ വിനോദ സഞ്ചാരികളെ അക്രമിച്ച് കൊള്ളയടിച്ച കേസില്‍ 3 യുവാക്കള്‍ കോടതിയില്‍ കീഴടങ്ങി; പ്രതികളെ റിമാന്‍ഡ് ചെയ്തു, കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി പോലീസ്
May 21, 2019, 18:46 IST
കാസര്‍കോട്: (www.kasargodvartha.com 21.05.2019) ജര്‍മന്‍ വിനോദ സഞ്ചാരികളെ അക്രമിച്ച് കൊള്ളയടിച്ച കേസില്‍ മൂന്ന് യുവാക്കള്‍ കോടതിയില്‍ കീഴടങ്ങി. മഞ്ചേശ്വരം വോര്‍ക്കാടിയിലെ മുഹമ്മദ് റാസിഖ് (18), മഞ്ചേശ്വരം ധര്‍മനഗര്‍ കൊടലമൊഗറു മജിര്‍പള്ള നീരോടിയിലെ മുഹമ്മദ് ലത്വീഫ് (21), വോര്‍ക്കാടി മജിര്‍പള്ള സ്വദേശിയും ബംഗളൂരുവില്‍ താമസക്കാരനുമായ അനസ് ഷരീഫ് (22) എന്നിവരാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്ത് കാസര്‍കോട് സബ് ജയിലിലേക്കയച്ചു.
ഏപ്രില്‍ 19ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മഞ്ചേശ്വരം ഹൊസങ്കടി വാമഞ്ചൂര്‍ എക്സൈസ് ചെക്ക് പോസ്റ്റിന് സമീപം വെച്ചാണ് ജര്‍മന്‍ വിനോദ സഞ്ചാരികളെ അഞ്ചംഗ സംഘം കൊള്ളയടിച്ചത്. എ ടി എം- ക്രെഡിറ്റ് കാര്‍ഡുകള്‍, 8,000 രൂപ, 30,000 രൂപ വിലവരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവയാണ് കവര്‍ച്ച ചെയ്തത്. പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. കൊള്ള നടത്തി രക്ഷപ്പെടുന്നതിനിടെ അനസിന്റെ സ്‌കൂട്ടറിന്റെ താക്കോല്‍ നഷ്ടപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് സ്‌കൂട്ടര്‍ ഉപേക്ഷിച്ചാണ് ഇവര്‍ രക്ഷപ്പെട്ടത്. ഉപേക്ഷിച്ച സ്‌കൂട്ടറിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്.
കേസില്‍ മറ്റു രണ്ടു പേരെ പിടികൂടാനുണ്ടെന്ന് മഞ്ചേശ്വരം പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പ്രതികളുടെ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ബംഗളൂരുവിലുള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അവിടെയെത്തിയെങ്കിലും പ്രതികള്‍ കടന്നുകളയുകയായിരുന്നു. പോലീസ് പിറകെ തന്നെയുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് ഇവര്‍ കാസര്‍കോട് കോടതിയിലെത്തി കീഴടങ്ങിയത്. പ്രതികളെ ചോദ്യം ചെയ്യുന്നതിനും മോഷണ മുതലുകള്‍ കണ്ടെടുക്കുന്നതിനും തെളിവുകള്‍ ശേഖരിക്കുന്നതിനും ഇവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കുമെന്നും പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, arrest, Police, Remand, Police, Crime, Manjeshwaram, Attack against Tourists; 3 surrendered before court
< !- START disable copy paste -->