city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Allegation | 'ലൈംഗിക പീഡനക്കേസിലെ പ്രതിക്ക് ഒളിവില്‍ കഴിയുന്നതിന് പൊലീസ് ഒത്താശ'; ഇരയ്ക്ക് നീതി ലഭിക്കുന്നില്ലെന്ന് ആരോപണം

കാസര്‍കോട്: (www.kasargodvartha.com) വിവാഹിതയായ യുവതിയെ പ്രേമം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച യുവാവിന് എട്ട് മാസമായി ഒളിവില്‍ പോകാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തതായും ഇതുമൂലം ഇരയ്ക്ക് നീതി ലഭിക്കുന്നില്ലെന്നും യുവതിയുമായി ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ആദൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മിസിങ് കേസിലെ പ്രതി രതീഷ് എന്നയാള്‍ ഫെബ്രുവരി മൂന്നിന് താന്‍ കൂട്ടിക്കൊണ്ട് പോയ യുവതിയുമായി ആദൂര്‍ സ്റ്റേഷനില്‍ എത്തിയിരുന്നു.
             
Allegation | 'ലൈംഗിക പീഡനക്കേസിലെ പ്രതിക്ക് ഒളിവില്‍ കഴിയുന്നതിന് പൊലീസ് ഒത്താശ'; ഇരയ്ക്ക് നീതി ലഭിക്കുന്നില്ലെന്ന് ആരോപണം

തുടര്‍ന്ന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് രണ്ടുപേരെയും കോടതിയില്‍ ഹാജരാക്കുകയും കോടതി റിമാന്‍ഡ് ചെയ്യുകയും കാഞ്ഞങ്ങാട് ജയിലിലേക്ക് അയക്കുകയും ചെയ്തു.
യുവതി ജയിലില്‍ നിന്ന് ജാമ്യത്തില്‍ പുറത്തിറങ്ങുകയും രതീഷ് തന്നെ പീഡിപ്പിച്ചതായി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ശേഷം പരാതി കാസര്‍കോട് വനിതാ പൊലീസിന് കൈമാറുകയും അതിന്റെ അടിസ്ഥാനത്തില്‍ 56/22 u/s 376 (2)(g) 420 ഐപിസി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
                
Allegation | 'ലൈംഗിക പീഡനക്കേസിലെ പ്രതിക്ക് ഒളിവില്‍ കഴിയുന്നതിന് പൊലീസ് ഒത്താശ'; ഇരയ്ക്ക് നീതി ലഭിക്കുന്നില്ലെന്ന് ആരോപണം

എന്നാല്‍ വനിതാ പൊലീസിന് രതീഷിനെ എട്ട് മാസമായി അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. രതീഷിന്റെ ബന്ധുവായ ആദൂര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനും അതേസ്റ്റേഷനിലെ സുഹൃത്തും യുവാവിന് സഹായം ചെയ്യുന്നതാണ് ഇതിന് കാരണമെന്ന് സംശയിക്കുന്നതായി ബന്ധപ്പെട്ടവര്‍ ആരോപിച്ചു. സംഭവത്തില്‍ സാമൂഹ്യ പ്രവര്‍ത്തകനായ കേശവ നായക് ഇടപെടുകയും കേന്ദ്ര സര്‍കാര്‍, ദേശീയ മനുഷ്യാവകാശ കമീഷന്‍, ദേശീയ വനിതാ കമീഷന്‍, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

ഉയര്‍ന്ന തലത്തിലുള്ള ഏത് ഓഫീസില്‍ പരാതി നല്‍കിയാലും അന്വേഷണത്തിന് എത്തുന്നത് ആദൂര്‍ സ്റ്റേഷനിലേക്കും കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനിലേക്കും ആയത് കൊണ്ട്, കുറ്റാരോപിതന്‍ കോടതി മുമ്പാകെ ഹാജരായിട്ടുണ്ടെങ്കിലും പരാതിക്കാരിക്ക് നീതി ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. യുവതിയില്‍ നിന്ന് രതീഷ് കൈക്കലാക്കിയ സ്വര്‍ണാഭരണങ്ങളും, പണവും തിരിച്ചു ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ നീതി ലഭിക്കുന്നതിനായി ഇടപെടണമെന്നും യുവതിയുമായി ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ മോഹനകൃഷ്ണ ബല്ലാള്‍, അര്‍പിത മോഹനകൃഷ്ണ ബല്ലാള്‍, കേശവ നായക് എന്നിവര്‍ സംബന്ധിച്ചു.


Keywords:  Latest-News, Kerala, Kasaragod, Top-Headlines, Press Meet, Assault, Crime, Molestation, Police, Accused, Assault case: allegation against Police.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia