Assault | 'മയക്കുമരുന്നിനെതിരെ പോരാടുന്ന യുവാക്കളെ വാഹനം ഇടിച്ചും തോക്ക് ചൂണ്ടിയും ഭീകരാന്തരീഷം സൃഷ്ടിച്ച് കൊല്ലാന്‍ ലഹരിമാഫിയയുടെ ശ്രമം'; 3 പേര്‍ക്ക് പരുക്ക്; വീഡിയോ പുറത്ത്
Feb 19, 2023, 14:26 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) മയക്കുമരുന്നിനെതിരെ പോരാടുന്ന യുവാക്കളെ വാഹനം ഇടിച്ചും തോക്ക് ചൂണ്ടിയും കൊലപ്പെടുത്താന്‍ ലഹരിമാഫിയ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച അര്‍ധരാത്രിയോടെ കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ മൈതാനത്ത് വെച്ചായിരുന്നു സംഭവം. വിവരമറിഞ്ഞ് ഹോസ്ദുര്‍ഗ് സിഐ കെപി ഷൈനിന്റെ നേതൃത്വത്തില്‍ എത്തിയ പൊലീസ് സംഘം ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ലഹരിമുക്ത ജാഗ്രതാ സമിതി പ്രവര്‍ത്തകരായ ജുനൈഫ്, സമദ്, ശറഫുദ്ധീന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് പ്രദേശവാസികളും സ്ഥലത്ത് എത്തിയിരുന്നു. അക്രമണം നടത്തിയവര്‍ ഓടിരക്ഷപ്പെട്ടതായാണ് വിവരം.
വാഹനം പുറത്ത് കടക്കാതിരിക്കാന്‍ ചിലര്‍ മൈതാനത്തിന്റെ ഗേറ്റ് പൂട്ടിയിട്ടതായും വാഹനത്തില്‍ ഭീകരാന്തരീഷം സൃഷ്ടിച്ച യുവാവ് വാഹനം ഇടിച്ച് സ്‌കൂളിന്റെ ഗേറ്റും മതിലും തകര്‍ത്തതായും ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Keywords: Latest-News, Kerala, Kasaragod, Crime, Kanhangad, Top-Headlines, Assault, Drugs, Viral-Video, Video, Injured, Complaint, Assault by drug mafia; Video.
< !- START disable copy paste -->