Awareness programmes | പുകയിലയോട് വിട പറയാം; ആരോഗ്യമുള്ള ജനതയ്ക്കായി വിവിധ ബോധവത്കരണ പരിപാടികൾ
May 31, 2022, 19:42 IST
കാസർകോട്: (www.kasargodvartha.com) ജില്ലാ ആരോഗ്യ വകുപ്പ്, വോളൻ്ററി ഹെൽത് സർവീസസ്, ഹെൽത് ലൈൻ കാസർകോട് എന്നിവയുടെ ആഭിമുഖ്യത്തിൽ ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു. രാവിലെ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ബോധവത്കരണ പരിപാടി ഡ്രൈവർമാർക്ക് സ്റ്റികർ വിതരണം ചെയ്ത് കാസർകോട് ഡി വൈ എസ് പി, പി ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ഏറ്റവും കൂടുതൽ പേർ അസുഖം ബാധിക്കുന്നത് പുകയിലയുമായി ബന്ധപ്പെട്ടാണെന്നും അതിൽ നിന്ന് സ്വയം പിന്മാറുകയെന്നാണ് ഈ ദിനത്തിന്റെ ഏറ്റവും വലിയ സന്ദേശമെന്നും ഡിവൈഎസ്പി പറഞ്ഞു. പുകയില വിരുദ്ധ കാസര്കോടിനായി എല്ലാവരും ഒത്തുചേർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
മോഹനൻ മാങ്ങാട് ബോധവൽക്കരണ സന്ദേശം നൽകി. ഉമേശ്, അബ്ബാസ്, സുരേന്ദ്രൻ ബേക്കൽ, പുഷ്പവല്ലി, നാരായണ പെരഡാല, കൃഷ്ണൻ എന്നിവർ സംസാരിച്ചു. തുടർന്ന് നഗരത്തിലെ വാഹനങ്ങളിൽ സ്റ്റികർ പതിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എക്സിബിഷൻ, ക്ലാസുകൾ, സൈകിൾ റാലി, പോസ്റ്റർ തയ്യാറാക്കൽ, ക്വിസ് മത്സരം, ഓൺലൈൻ ക്ലാസുകൾ, ഒപ്പുശേഖരണം എന്നിവ സംഘടിപ്പിച്ചു.

Keywords: Kasaragod, Kerala, News, Health, District, Busstand, Awareness, Anti-Tobacco Day: awareness programmes held.