ബദിയടുക്കയില്‍ ഭരണഘടന സംരക്ഷണ ബഹുജന റാലിയും പ്രതിഷേധ സംഗമവും തിങ്കളാഴ്ച; കത് വ പീഡനക്കേസില്‍ ശ്രദ്ധേയയായ പ്രമുഖ അഭിഭാഷക ദീപിക സിംഗ് രജാവത് സംബന്ധിക്കും
Jan 19, 2020, 11:27 IST
കാസര്‍കോട്: (www.kasaragodvartha.com 19.01.2020) പൗരത്വ ഭേദഗതി നിയമത്തിനെതിരെ 20ന് ബദിയടുക്കയില്‍ ഭരണഘടന സംരക്ഷണ ബഹുജന റാലിയും പ്രതിഷേധ സംഗമവും സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഈ നിയമം രാജ്യത്തെ മതേതരത്വവും സമാധാനവും സാഹോദര്യവും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രക്ഷോഭം.
വൈകിട്ട് മൂന്നിന് ബദിയടുക്ക ബോളുകട്ട ഗ്രൗണ്ടില്‍ നിന്ന് ആരംഭിക്കുന്ന റാലി ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പ്രതിഷേധ സംഗമത്തില്‍ ഇന്ത്യയിലെ പ്രമുഖ അഭിഭാഷക ദീപിക സിംഗ് രജാവത് മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ മാധ്യമ പ്രവര്ത്തകന് റാ ചിന്തന്‍, രാജ് മോഹന്‍ ഉണ്ണിത്താന് എംപി, ടി വി രാജേഷ് എംഎല്‍എ, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, എം സി ഖമറുദ്ദീന് എംഎല്‍എ, അഡ്വ. സുരേഷ് ബാബു, ഫാദര്‍ ജോണ്‍ നൂറാമാക്കല്, ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് കെ എന്‍ കൃഷ്ണ ഭട്ട് തുടങ്ങിയവരും സാമുദായിക രാഷ്ട്രീയ-സാംസ്ക്കാരിക രംഗത്തെ പ്രവര്‍ത്തകരും സംബന്ധിക്കും.
ബദിയടുക്ക, കുമ്പഡാജെ, എണ്‍മകജെ, പുത്തിഗെ, ചെങ്കള, ബെള്ളൂര്‍, കാറഡുക്ക തുടങ്ങിയ പഞ്ചായത്തില്‍ നിന്നുള്ള പതിനായിരത്തിലധികം ആളുകള്‍ റാലിയില്‍ അണിനിരക്കും. വാര്‍ത്താസമ്മേളനത്തില്‍ തിരുപതികുമാര് ഭട്ട്, മാഹിന്‍ കേളോട്ട്, ചന്ദ്രന് പൊയ്യക്കണ്ടം, പി ജി ചന്ദ്രഹാസ റൈ, എം എം നാരായണന്, ജീവന് തോമസ്, സുധാകരന്, സി എ അബൂബക്കര്‍, ബദറുദ്ദീന്‍ താസിം സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Video, kasaragod, Kerala, news, Badiyadukka, Protest, March, Anti CAA Protest on Monday at Badiyadukka < !- START disable copy paste -->