ഇന്ധനവില വർധനയ്ക്കെതിരെ ജൂൺ 21ന് പകൽ 11 മണിക്ക് 15 മിനുറ്റ് മുഴുവൻ വാഹനങ്ങളും നിർത്തിയിട്ട് പ്രതിഷേധിക്കും; ആഹ്വാനം ചെയ്ത് തൊഴിലാളി യൂനിയനുകൾ
Jun 18, 2021, 20:25 IST
കാസർകോട്: (www.kasargodvartha.com 18.06.2021) വില വർധനയ്ക്കെതിരെ ജൂൺ 21ന് പകൽ 11 മണിക്ക് 15 മിനുറ്റ് മുഴുവൻ വാഹനങ്ങളും നിർത്തിയിട്ട് പ്രതിഷേധിക്കുമെന്ന് ട്രേഡ് യൂണിയൻ സംയുക്ത സമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാഹനങ്ങള്‍ എവിടെയാണോ, അവിടെ നിര്‍ത്തിയിട്ട് ജീവനക്കാരും തൊഴിലാളികളും പൊതുജനങ്ങളും നിരത്തിലിറങ്ങി നിൽക്കും. പ്രതിഷേധത്തില്‍ നിന്ന് ആംബുലന്‍സ് വാഹനങ്ങളെ ഒഴിവാക്കും.
കോർപറേറ്റുകൾക്കും വൻകിട കുത്തകകൾക്കും വേണ്ടി ജനങ്ങളെ പിഴിയുകയാണ് കേന്ദ്രസർകാർ ചെയ്യുന്നതെന്ന് തൊഴിലാളി നേതാക്കൾ വിമർശിച്ചു. 2014ൽ മോദി സർകാർ അധികാരത്തിലേറുമ്പോൾ ഒരു ലിറ്റർ പെട്രോളിന് 72.26 രൂപയും, ഡീസലിന് 55.48 രൂപയുമായിരുന്നു വില. അന്ന് ക്രൂഡോയിൽ ബാരലിന് 105.56 ഡോളറായിരുന്നു. കഴിഞ്ഞ എട്ടുവർഷത്തിനുള്ളിൽ പല തവണ ക്രൂഡ് ഓയിൽ വില ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയപ്പോഴും പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ നിരന്തരം വർധിപ്പിച്ച് ഈ വിലയിടിവിന്റെ ഗുണം ജനങ്ങളിലേക്കെത്തുന്നത് കേന്ദ്രം തടഞ്ഞു. ഇപ്പോൾ ഇന്ധന വില ലിറ്ററിന് നൂറുരൂപയിൽ എത്തിനിൽക്കുന്നു.

പാചക വാതകത്തിന്റെയും മണ്ണെണ്ണയുടെയും വിലയും ഈ കാലയളവിൽ വർധിച്ചത് പതിന്മടങ്ങായാണ്. കോവിഡ് മഹാമാരി മൂലം തൊഴിലും വരുമാനവും നഷ്ടപ്പെട്ട് സാധാരണ ജനങ്ങൾ കഷ്ടപ്പെടുമ്പോഴും കേന്ദ്ര സർകാർ ഈ പകൽകൊള്ള തുടരുകയാണ്. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നുവരണം. രാജ്യത്തെ ജനങ്ങളാകെ സമരരംഗത്തേക്ക് കടന്നുവന്നാൽ മാത്രമേ കേന്ദ്രത്തിന്റെ ഈ കൊള്ള അവസാനിപ്പിക്കാൻ കഴിയുകയുള്ളൂവെന്നും നേതാക്കൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ടി കെ രാജൻ (സി ഐ ടി യു), കെ വി കൃഷ്ണൻ (എ ഐ ടി യു സി), ശരീഫ് കൊടവഞ്ചി (എസ് ടി യു), പി വി തമ്പാൻ (എച് എം എസ്), ആർ വിജയകുമാർ (ഐ എൻ ടി യു സി), കരിവെള്ളൂർ വിജയൻ (യു ടി യു സി), സി വി ചന്ദ്രൻ (ഐ എൻ എൽ സി), നാഷനൽ അബ്ദുല്ല (കെ ടി യു സി ജെ), സി എം എ ജലീൽ (എൻ എൽ യു), പി പി രാജു (ജെ ടി യു സി) എന്നിവർ സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, Press Club, Press meet, Petrol, Price, Protest, Merchant-association, Trade-union, Vehicle, CITU, AITUC, STU, HMS, INTUC, UTUC, INLC, KTUCJ, NLU, JDUC, All vehicles will be stopped for 15 minutes at 11 a.m. on June 21 to protest against the fuel price hike; Trade Unions.
< !- START disable copy paste -->