city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

AKM Ashraf Says | 'കാസര്‍കോട് ജില്ലയില്‍ നിയമസഭ ചേര്‍ന്നാല്‍ ഇവിടത്തെ ജനങ്ങള്‍ നേരിടുന്ന അവഗണന ബോധ്യപ്പെടും': തുറന്നടിച്ച് എകെഎം അശ്റഫ് എംഎല്‍എ

തിരുവനന്തപുരം: (www.kasargodvartha.com) കാസര്‍കോട് ജില്ലയില്‍ നിയമസഭ ചേര്‍ന്നാല്‍ ഇവിടത്തെ ജനങ്ങള്‍ നേരിടുന്ന അവഗണന എന്താണെന്ന് ബോധ്യപ്പെടുമെന്ന് എകെഎം അശ്റഫ് എംഎല്‍എ നിയമസഭയില്‍ പറഞ്ഞു. ചോദ്യോത്തര വേളയിലാണ് കാസര്‍കോട് ജില്ലയോടുള്ള കടുത്ത അവഗണന സംബന്ധിച്ച് അദ്ദേഹം തുറന്നടിച്ചത്.
                     
AKM Ashraf Says | 'കാസര്‍കോട് ജില്ലയില്‍ നിയമസഭ ചേര്‍ന്നാല്‍ ഇവിടത്തെ ജനങ്ങള്‍ നേരിടുന്ന അവഗണന ബോധ്യപ്പെടും': തുറന്നടിച്ച് എകെഎം അശ്റഫ് എംഎല്‍എ

എയിംസ് അനുവദിക്കുന്ന കാര്യത്തില്‍ കാസര്‍കോട് ജില്ലയോടുള്ള അവഗണന ഉന്നയിച്ച് കൊണ്ടാണ് അദ്ദേഹം സംസ്ഥാന നിയമസഭ ഒരു തവണയെങ്കിലും പ്രതീകാത്മകമായി കാസര്‍കോട്ട് ചേരാന്‍ ആവശ്യപ്പെട്ടത്. കാസര്‍കോട് ജില്ലയ്ക്ക് എയിംസ് അനുവദിക്കണമെന്ന കാര്യത്തിലല്ല ജില്ലയിലും സെക്രടറിയേറ്റിലും ജനങ്ങള്‍ പട്ടിണി കിടന്നും കൊടിയുടെ നിറം നോക്കാതെയും മറ്റും സമരം നടത്തുന്നത്, സംസ്ഥാന സര്‍കാര്‍ കേന്ദ്രത്തിന് സമര്‍പിക്കുന്ന ശുപാര്‍ശയില്‍ കാസര്‍കോട് ജില്ലയുടെ പേര് കൂടി ഉള്‍പ്പെടുത്തണമെന്നാണ് അവരുടെ ആവശ്യം.

എന്‍ഡോസള്‍ഫാന്‍ ബാധിത ജില്ലയ്ക്ക് എയിംസ് അനുവദിക്കാന്‍ സര്‍കാര്‍ ഒരു ശുപാര്‍ശ പോലും നടത്താതെ അവഗണിക്കുകയാണ്. ഇത് സങ്കടകരമാണ്. സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ ഫിസിയോ മുഹമ്മദ് പട്ലയോട് സര്‍കാര്‍ കാട്ടിയ അവഗണന സംബന്ധിച്ച്, കാസര്‍കോട്ട് ജനിച്ചത് ആണോ അയാളുടെ അയോഗ്യതയെന്നും എകെഎം അശ്റഫ് ചോദിച്ചു. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.


കാസര്‍കോട് അവഗണന എന്നത് ദീര്‍ഘമായി ചര്‍ച ചെയ്യേണ്ട കാര്യമാണ്. കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി പ്രദേശമായ ബല്‍ഗാമില്‍ സമാനമായ അവസ്ഥ ഉണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കുമാരസ്വാമി പ്രതീകാത്മകമായ ഒരു നിയമസഭ സമ്മേളനം ബല്‍ഗാമില്‍ നടത്തി അവിടുത്തെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ മനസിലാക്കി പരിഹാരം കണ്ടെത്തിയിരുന്നു. ഒരു വര്‍ഷത്തില്‍ ഒരു പ്രാവശ്യമെങ്കിലും അവിടെ നിയമസഭ ചേരാറുണ്ട്. ഇതേ രീതിയില്‍ തിരുവനന്തപുരത്തുള്ള കേരള നിയമസഭയുടെ സമ്മേളനം പ്രതീകാത്മകമായി കാസര്‍കോട്ട് നടത്തിയാല്‍ എന്റെ ജില്ലയിലെ പിന്നോക്ക അവസ്ഥ അറിയുമെന്നും അദ്ദേഹം പറഞ്ഞു.

Keywords: News, Kerala, Kasaragod, Top-Headlines, Assembly council, MLA, Government, District, Video, AKM Ashraf MLA, AKM Ashraf MLA says that should hold assembly session in Kasaragod district to realize the neglect.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia