ലീഗ് പ്രവര്‍ത്തകന്‍ ജീവനൊടുക്കിയത് വീട്ടുടമസ്ഥന്റെ ഭീഷണി മൂലമെന്ന് മകളുടെ വെളിപ്പെടുത്തല്‍; പോലീസില്‍ പരാതി നല്‍കി
Mar 18, 2019, 20:54 IST
കാസര്‍കോട്: (www.kasargodvartha.com 18.03.2019) എരിയാല്‍ കുളങ്കര സ്വദേശിയും ചൗക്കി ബദര്‍ മസ്ജിദിന് സമീപം വാടകവീട്ടില്‍ താമസക്കാരനുമായ അഹ് മദ് കുളങ്കര (55)യുടെ മരണം സംബന്ധിച്ച് ബന്ധുക്കള്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കി. വാടകവീടിന്റെ ഉടമസ്ഥന്റെ പീഡനവും ഭീഷണിയും മൂലമാണ് പിതാവ് ജീവനൊടുക്കിയതെന്ന് മകള്‍ ഹഫ്‌സ കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി. വീട് ഒഴിഞ്ഞ് പോകണമെന്നാവശ്യപ്പെട്ട് വീട്ടുടമസ്ഥന്‍ നിരന്തരം മാനസീകമായി പീഡിപ്പിച്ചിരുന്നതായാണ് മകള്‍ പറയുന്നു.
അടുത്ത മാസം ഏഴിന് നടക്കുന്ന തന്റെ മകളുടെ വിവാഹം വരെയെങ്കിലും വാടകവീട്ടില്‍ താമസിക്കാന്‍ അനുവദിക്കണമെന്ന് കെഞ്ചിപ്പറഞ്ഞെങ്കിലും വീട്ടുടമസ്ഥന്റെ മനസ്സലിഞ്ഞില്ല. കിടക്കയും മറ്റും വലിച്ച് പുറത്തിടാന്‍ ശ്രമിക്കുകയും തടയാന്‍ ശ്രമിച്ചപ്പോള്‍ തള്ളിയിടുകയും ചെയ്തു. ഈ മാസം വരെയുള്ള മുഴുവന്‍ വാടകയും കൃത്യമായി നല്‍കിയിരുന്നതായും മകള്‍ പറഞ്ഞു.
കാലെല്ല് പൊട്ടി പ്ലാസ്റ്ററിട്ടതിനാല്‍ ഒരാഴ്ചയായി മൂത്ത മകളുടെ വീട്ടിലായിരുന്നു അഹമ്മദും കുടുംബവും കഴിഞ്ഞിരുന്നത്. അതിന് മുമ്പ് തന്നെ ഭീഷണിപ്പെടുത്തി വീട്ടുടമസ്ഥന്‍ താക്കോല്‍ കൈക്കലാക്കിയിരുന്നു. കഴിഞ്ഞ ദിവസം വീട് ഒഴിയാന്‍ ആവശ്യപ്പെടുകയും ഒഴിഞ്ഞ് പോയില്ലെങ്കില്‍ എല്ലാ സാധനങ്ങളും പുറത്തിട്ട് മണ്ണെണ്ണയൊഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും മകള്‍ പറഞ്ഞു.
ഇതേ തുടര്‍ന്ന് ഞായറാഴ്ച വീട്ടിലെ സാധനങ്ങള്‍ മാറ്റാന്‍ അഹമ്മദും ഭാര്യയും മകളും വാടകവീട്ടിലെത്തിയിരുന്നു. മൂന്ന് മണിയോടെ കയറുമായി ഇറങ്ങിയ അഹമ്മദിനോട് മകള്‍ കാര്യമന്വേഷിച്ചപ്പോള്‍ ടെമ്പോ വിളിക്കാന്‍ പോകുന്നുവെന്നായിരുന്നു പറഞ്ഞത്. അഞ്ച് മണിയായിട്ടും പിതാവിനെ കാണാത്തതിനെ തുടര്‍ന്ന് ഫോണ്‍ ചെയ്തപ്പോഴാണ് വീടിന്റെ മച്ചിന്‍പുറത്ത് ഫോണ്‍ ശബ്ദം കേട്ടത്. തുടര്‍ന്ന് നോക്കിയപ്പോഴാണ് പിതാവിനെ തൂങ്ങിയ നിലയില്‍ കണ്ടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Ahamad's daughter revealed on father's death, Kasaragod, News, Top-Headlines, Video, Death, Threatening.