city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വടകര അറക്കല്‍ ഭഗവതി ക്ഷേത്രോത്സവത്തില്‍ എഴുന്നള്ളത്തിനെത്തിച്ച ആനകള്‍ക്ക് തീറ്റപ്പുല്ല് കിട്ടാനില്ല; 150 കിലോ മീറ്റര്‍ സഞ്ചരിച്ച് കാസര്‍കോട് നിന്നും അബ്ദുല്‍ റശീദ് രാത്രിക്ക് രാത്രി 2 ടണ്‍ പുല്ല് എത്തിച്ചു, സ്വീകരണവുമായി ക്ഷേത്ര കമിറ്റി

കാസര്‍കോട്: (www.kasargodvartha.com 17.03.2022) വടകര അറക്കല്‍ ഭഗവതി ക്ഷേത്രോത്സവത്തില്‍ എഴുന്നള്ളത്തിന് വന്ന ആനകള്‍ക്ക് തീറ്റപ്പുല്ല് കിട്ടാത്തതിനെ തുടര്‍ന്ന് ആഘോഷ കമിറ്റിയുടെ അന്വേഷണമെത്തിയത് കാസര്‍കോട്ടെ ചട്ടഞ്ചാലി അര്‍ക്കസ ഡയറി ആന്‍ഡ് മിക്സഡ് ഫാം നടത്തുന്ന തളങ്കര ദീനാര്‍ സ്വദേശി അബ്ദുല്‍ റശീദില്‍. ക്ഷേത്രത്തിലേക്കാണെന്ന് പറഞ്ഞപ്പോള്‍ മാത്രമാണ് പുല്ലെത്തിക്കാമെന്നേറ്റത്. രാത്രിക്ക് രാത്രി തീറ്റപ്പുല്‍ വെട്ടിയരിഞ്ഞ് ലോഡാക്കി രണ്ട് ടണോളം പുല്ല് എത്തിച്ച അബ്ദുല്‍ റശീദിനെ ക്ഷേത്ര കമിറ്റിയും ആനപ്രേമി സംഘവും സ്വീകരിച്ച് അഭിനന്ദിച്ചു.
                    
വടകര അറക്കല്‍ ഭഗവതി ക്ഷേത്രോത്സവത്തില്‍ എഴുന്നള്ളത്തിനെത്തിച്ച ആനകള്‍ക്ക് തീറ്റപ്പുല്ല് കിട്ടാനില്ല; 150 കിലോ മീറ്റര്‍ സഞ്ചരിച്ച് കാസര്‍കോട് നിന്നും അബ്ദുല്‍ റശീദ് രാത്രിക്ക് രാത്രി 2 ടണ്‍ പുല്ല് എത്തിച്ചു, സ്വീകരണവുമായി ക്ഷേത്ര കമിറ്റി

ക്ഷേത്ര കമിറ്റി അംഗമായ വടകരയിലെ സാബുവാണ് റാശിദിനെ പുല്ലിനായി ബന്ധപ്പെട്ടത്. പാലക്കാട് നിന്നും എത്തിച്ച തലയെടുപ്പുള്ള പാലാ ബ്രഹ്‌മ ദത്തന്‍, ഗുരുവായൂര്‍ നന്ദന്‍, ബാലുശ്ശേരിയിലെ മറ്റൊരു ആന എന്നിവയ്ക്കാണ് റശീദ് ചൊവ്വാഴ്ച പുലര്‍ചെ പുല്ലുമായി എത്തിയത്. ഉത്സവത്തിനായി ആനകളെ എത്തിച്ചതിന് ആറ് ലക്ഷത്തോളം രൂപയാണ് ക്ഷേത്ര കമിറ്റിക്ക് ചിലവ് വന്നത്. വയനാട്ടിലാണ് ആദ്യം ആനയ്ക്കുള്ള പുല്ല് ഏല്‍പിച്ചിരുന്നത്. കനത്ത വേനല്‍ ചൂട് കാരണം നാട്ടിലെമ്പാടും പുല്ലിന് ക്ഷാമം നേരിട്ടതോടെയാണ് പുല്ലിനായുള്ള അന്വേഷണം റശീദിലെത്തിയത്.



സഹായിയായി മാങ്ങാട്ടെ ക്ഷീര കര്‍ഷകന്‍ ഉമേഷും റശീദിന്റെ കൂടെയുണ്ടായിരുന്നു. ക്ഷേത്രത്തില്‍ പുല്ലുമായെത്തിയ റശീദ് തന്നെ ആനകള്‍ക്ക് പുല്ല് ചുമന്നെത്തിച്ചു. റശീദിന്റെ ആനക്കമ്പവും താല്‍പര്യവും കണ്ടതോടെ ക്ഷേത്ര കമിറ്റി ആന എഴുന്നള്ളത്ത് കഴിഞ്ഞ് പോകാമെന്ന് അറിയിക്കുകയായിരുന്നു. റശീദിനും അത് സമ്മതമായിരുന്നു. ഉത്സവ എഴുന്നള്ളത്തില്‍ സജീവ പങ്കാളിയായതോടെ നിറഞ്ഞ സന്തോഷമായിരുന്നു റശീദിന്. ഇത്തരം ഒരു അനുഭവം മതേതരത്വം നിലനിര്‍ത്തുന്നതാണെന്ന് റശീദ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.



പുല്ലിന് പണം നല്‍കാന്‍ ക്ഷേത്ര കമിറ്റി തുനിഞ്ഞപ്പോള്‍ സ്നേഹപൂര്‍വം അത് നിഷേധിച്ചുവെങ്കിലും ഡീസല്‍ ചാര്‍ജെങ്കിലും വാങ്ങണമെന്ന് നിര്‍ബന്ധിച്ചതോടെ അത് സ്വീകരിച്ചു. ക്ഷേത്ര കമിറ്റി പ്രസിഡന്റ് വിജയന്‍, സെക്രടറി സുരേന്ദ്ര കുമാര്‍ ടി പി, ആനപ്രേമി സംഘത്തിന്റെ കണ്‍വീനര്‍ രഞ്ജിത്ത് യു എന്നിവരാണ് ഒടുവില്‍ സ്നേഹത്തോടെ റശീദിനെ നാട്ടിലേക്ക് യാത്രയയച്ചത്. കാസര്‍കോട്ടും പരിസരങ്ങളിലുമുള്ള ക്ഷീര കര്‍ഷകര്‍ക്ക് പ്രധാനമായും തീറ്റപ്പുല്ല് എത്തിക്കുന്നത് റശീദിന്റെ തീറ്റപ്പുല്‍ കൃഷിയിടത്തില്‍ നിന്നാണ്.

Keywords:  Kasaragod, Kerala, News, Top-Headlines, Video, Temple, Animal, Festival, Temple Fest, Food, Committee, Mangad, Milk, Cow, Farming, Cash, Religion, After traveling 150 km from Kasargod, Abdul Rashid delivered 2 tons of grass for elephants.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia