കോവിഡാനന്തരം കാസർകോട്ടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദർശകരുടെ ഒഴുക്ക്; പുത്തൻ ഉണർവിലേക്ക് ടൂറിസം മേഖല; നാടിന്റെ വൈവിധ്യങ്ങൾ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തി ലിറ്റില്‍ ഇൻഡ്യ വീഡിയോ പ്രകാശനം ചെയ്തു
Nov 9, 2021, 21:02 IST
കാസർകോട്: (www.kasargodvartha.com 09.11.2021) ജില്ലയുടെ ടൂറിസം രംഗം കോവിഡ് അനന്തരം ഉണര്‍വിന്റെ തീരങ്ങള്‍ തേടുന്നു. സഞ്ചാരികളുടെ ഇഷ്ടഭൂമിയായ ബേക്കല്‍ കോട്ടയും റാണിപുരവും മഞ്ഞംപൊതിക്കുന്നും കവ്വായിക്കായലുമെല്ലാം വീണ്ടും സഞ്ചാരികളെ എതിരേറ്റു തുടങ്ങി. സാമൂഹിക അകലം പാലിച്ച് മാസ്‌ക് ധരിച്ച് സാനിറ്റൈസറിന്റെ സുരക്ഷയില്‍ വിനോദം തേടി സഞ്ചാരികള്‍ എത്തിതുടങ്ങി. നവരാത്രി, ദീപാവലി ദിവസങ്ങളില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ ഒഴുക്ക് ബേക്കലിലേക്കും ഉണ്ടായത് ടൂറിസം മേഖലയ്ക്ക് നവോന്മേഷം പകര്‍ന്നു. ബേക്കല്‍ ബീച് പാര്‍ക്, ചെമ്പരിക്ക ബീച്, കാഞ്ഞങ്ങാട് ബീച് തുടങ്ങി വിവിധ സ്ഥലങ്ങളിലും റാണിപുരം തുടങ്ങിയ ഹില്‍ സ്റ്റേഷനുകളിലും രണ്ട് മാസമായി സഞ്ചാരികള്‍ എത്തിത്തുടങ്ങി.
വടക്കേ മലബാറിന്റെ തനതു സാംസ്‌കാരിക സമ്പത്തായ കളിയാട്ടക്കാലം ആരംഭിച്ചതിനാല്‍ തെയ്യം കാണുന്നതിനും ഗ്രാമീണ ഭംഗി ആസ്വദിക്കുന്നതിനുമായി വിനോദ സഞ്ചാരികളെ പ്രതീക്ഷിക്കുന്നുണ്ട്. തെയ്യക്കാലത്തിന്റെ പശ്ചാത്തലത്തില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി കൂടുതല്‍ സഞ്ചാരികള്‍ ബേക്കലിലേക്കെത്തുമെന്നാണ് പ്രതീക്ഷ. വിനോദ സഞ്ചാര മേഖല പഴയ നിലയിലേക്കെത്തുന്നത് ഹോംസ്റ്റേ, സെർവീസ് വില, പഞ്ചനക്ഷത്ര ഹോടെലുകള്‍ ഉള്‍പെടെ ഈ മേഖലയിലുള്ള മറ്റ് സംരംഭങ്ങള്‍ക്കും ഉണര്‍വേകും.
കോവിഡ് കാലത്ത് സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയ്‌ക്കൊപ്പം വാക്‌സിനേഷന്‍ സെർടിഫികറ്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കണമെന്ന് ഇടക്കിടെ സഞ്ചാരികളെ ഓർമിപ്പിക്കുന്നുണ്ട്. ബേക്കലില്‍ റിസോര്‍ടിന്റെ നിര്‍മാണം നിലച്ചുപോയിരുന്നു. ഇവിടെ വീണ്ടും സജീവമായി പ്രവൃത്തി നടന്നു വരികയാണ്. അധികം വൈകാതെതന്നെ റിസോര്‍ട് പ്രവര്‍ത്തനക്ഷമമാക്കാന്‍ സാധിക്കും. റിസോർടുകളും മറ്റ് ടൂറിസം സംബന്ധമായ പ്രവര്‍ത്തനങ്ങളും പ്രവര്‍ത്തന സജ്ജമായതോടെ തൊഴിലവസരങ്ങളും പുന:സൃഷ്ടിക്കപ്പെട്ടു വരികയാണ്. കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നതോടെ പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കുമെന്നും ബി ആര്‍ ഡി സി മാനജര്‍ പറഞ്ഞു.
കാണാം കാസര്‍കോടന്‍ വൈവിധ്യങ്ങള്‍; ലിറ്റില്‍ ഇൻഡ്യ വീഡിയോ പ്രകാശനം ചെയ്തു
കാസർകോട്: വിനോദസഞ്ചാരമേഖലയിലെ കാസര്‍കോടന്‍ വൈവിധ്യങ്ങളെ പരിചയപ്പെടുത്തി ലിറ്റില്‍ ഇൻഡ്യ കാസര്‍കോട്. ജില്ലയിലെ നാല് വിനോദ സഞ്ചാര കേന്ദ്രങ്ങളെയാണ് ഹ്രസ്വ വീഡിയോകളിലൂടെ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ലോകത്തിന് മുന്നിലെത്തിക്കുന്നത്. റാണിപുരം മലനിരകളുടെ മനോഹാരിതയും ബെള്ളൂര്‍ പഞ്ചായത്തിലെ കല്ലേരിമൂല വെള്ളച്ചാട്ടവും, വലിയ പറമ്പ് കായലും, പിലിക്കോട് വയലിന്റെ സൗന്ദര്യവുമെല്ലാം ആകാശ ദൃശ്യങ്ങളിലൂടെയാണ് പകര്‍ത്തിയത്.
സംസ്ഥാന സർകാർ പുതുതായി നടപ്പിലാക്കുന്ന ഓരോ പഞ്ചായത്തിലും ടൂറിസം കേന്ദ്രങ്ങൾ എന്ന ആശയത്തിന്റെ പ്രചാരണം ലക്ഷ്യമിട്ടാണ് വീഡിയോ തയ്യാറാക്കിയത്. ബെള്ളൂർ, വലിയ പറമ്പ്, പിലിക്കോട്, പനത്തടി പഞ്ചായത്തുകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ആദ്യഘട്ടത്തിൽ വീഡിയോകളിലൂടെ പരിചയപ്പെടുത്തിയത്. ആഭ്യന്തര ടൂറിസ്റ്റുകള്‍ക്കൊപ്പം വിദേശ ടൂറിസ്റ്റുകളെയും കാസര്‍കോടിന്റെ പ്രാദേശിക വിനോദസഞ്ചാര ഭൂമികയിലേക്ക് ആകര്‍ഷിക്കും വിധമാണ് വീഡിയോകള്‍.
ജില്ലയുടെ വിനോദ സഞ്ചാര മേഖലയിലെ അനന്ത സാധ്യതകളെ ലോകത്തിന് പരിചയപ്പെടുത്തുന്ന വീഡിയോകള്‍ ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് പ്രകാശനം ചെയ്തു. കാസര്‍കോട് വികസന പാകേക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ്‌മോഹന്‍ അധ്യക്ഷത വഹിച്ചു. ടൂറിസം ഡെപ്യൂടി ഡയരക്ടര്‍ തോമസ് ആന്റണി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, ബി ആര്‍ ഡി സി മാനജര്‍ യു എസ് പ്രസാദ്, ഡി ടി പി സി സെക്രടറി ബിജു രാഘവന്‍ എന്നിവര്‍ സംസാരിച്ചു. ഡി ടി പി സി സെക്രടറി സ്ഥാനത്ത് നിന്നുമൊഴിയുന്ന ബിജുരാഘവന് ജില്ലാ കലക്ടര്‍ ഉപഹാരം നല്‍കി.
Keywords: Kerala, Kasaragod, News, Top-Headlines, Video, District Collector, Tourism, Bekal, Kanhangad, Chembarika, Ranipuram, After Covid, flow of visitors to Kasaragod tourist destinations