city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിനിമാ നടി കാഞ്ഞങ്ങാട്ടെ ശില്‍പബാലയുടെ വിവാഹ വീഡിയോ കാണാം

കാഞ്ഞങ്ങാട്: (www.kasargodvartha.com 17/10/2016) സിനിമാ നടിയും അവതാരകയുമായ കാഞ്ഞങ്ങാട് വെള്ളിക്കോത്തെ ശില്‍പബാലയുടെ വിവാഹ വീഡിയോ കാണാം. ഇക്കഴിഞ്ഞ ഓഗസ്റ്റ് 18 ന് വ്യാഴാഴ്ച കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് തിരുവനന്തപുരം വഞ്ചിയൂര്‍ കിഴക്കേതില്‍ പി. ഗോപാലകൃഷ്ണന്‍ നായര്‍ ജയശ്രീ ദമ്പതികളുടെ മകന്‍ ഡോ. വിഷ്ണു ഗോപാല്‍ ശില്‍പബാലയുടെ കഴുത്തില്‍ താലിചാര്‍ത്തിയത്.

വെള്ളിക്കോത്തെ എം. ബാലഗോപാലന്‍ നായര്‍ ഇന്ദുലേഖ ദമ്പതികളുടെ മൂത്ത മകളാണ് ശില്‍പ. വിവാഹച്ചടങ്ങില്‍ ഗായകന്‍ വിജയ് യേശുദാസ്, സിനിമാ താരങ്ങളായ ഭാവന, രമ്യ നമ്പീശന്‍, മണിക്കുട്ടന്‍, രചന നാരായണന്‍കുട്ടി, രഞ്ജിത് മേനോന്‍, ഷബ്‌ന, ഹേമന്ത്, ഗായിക സയനോര, ജോയ് ആലുക്ക, ആര്‍ക്കിടെക്റ്റ് എന്‍.എ. സലീം, സീരിയല്‍ താരങ്ങള്‍, വിവിധ രംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

വിജി തമ്പിയുടെ 'കെമിസ്ട്രി', സോഹന്‍ ലാലിന്റെ 'ഓര്‍ക്കുക വല്ലപ്പോഴും', കമലിന്റെ 'ആഗതന്‍' തുടങ്ങിയ സിനിമകളില്‍ ശില്‍പബാല അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് കോമഡി ഷോ അവതാരികയായിരുന്നു.

Keywords:  Kasaragod, Kerala, Wedding, Shilpa Bala, Marriage Video, Actress Shilpa Bala & Vishnu, Actress Shilpa Bala and Vishnu Wedding video.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia