മസിലളിയന്‍ ശരിക്കും മസില്‍മാനായി, ആവേശം അതിര് കടന്നപ്പോള്‍ മറിഞ്ഞു വീഴാന്‍ തുടങ്ങിയ സുരക്ഷാ വേലി താങ്ങി വിദ്യാര്‍ഥികളെ രക്ഷിച്ച് ഉണ്ണി മുകുന്ദ്,വീഡിയോ
Dec 16, 2018, 11:44 IST
പാലക്കാട്:(www.kasargodvartha.com 16/12/2018) മലയാള വെള്ളിത്തിരയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച യുവനടനാണ് ഉണ്ണി മുകുന്ദന്‍. ശ്രദ്ധേയമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരം ഇപ്പോള്‍ വ്യക്തി ജീവിതത്തിലൂം താരമായിരിക്കുകയാണ് വിക്രമാദിത്യന്‍ എന്ന സിനിമയില്‍ ദുല്‍ഖര്‍ വിളിച്ച മസിലളിയന്‍ എന്നത് താരത്തിന്റെ ഓമനപ്പേരായി മാറിയിരിക്കുകയാണ്.
ആ മസിലിന്റെ ഗുണം തിരിച്ചറിഞ്ഞത് പാലക്കാട് എന്‍എസ്എസ് കോളജിലെ വിദ്യാര്‍ഥികളാണ്. കോളജിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു താരം. താരം അടുത്തെത്തിയതോടെ ആവേശം മൂത്ത് സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന വേലിക്കെട്ട് ഭാരം താങ്ങനാവാതെ താഴേക്ക് നീങ്ങി. എന്നാല്‍ കുട്ടികള്‍ വീഴാതിരിക്കാനായി ആ വേലിക്കെട്ട് ഉണ്ണിമുകുന്ദന്‍ തന്റെ കൈകള്‍ കൊണ്ട് താങ്ങി നിര്‍ത്തി.
ഏവരും നിറഞ്ഞ കയ്യടിയോടെ ഏറ്റെടുത്തിരിക്കുന്ന വീഡിയോ താരം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കിവച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Top-Headlines, Actor, Social-Media, Video, Students, Entertainment,Actor Unnimukund escaped students of nss college