മുമ്പേ പറഞ്ഞു, പക്ഷേ, കണ്ണ് തുറന്നില്ല; ദുരന്തം എത്തിയതോടെ അധികൃതര്‍ക്കെതിരെ പൊട്ടിത്തെറിച്ച് സാമൂഹ്യപ്രവര്‍ത്തകന്‍ ഇരിട്ടി മുഹമ്മദ്
Sep 4, 2019, 18:20 IST
കാസര്‍കോട്: (www.kasargodvartha.com 04.09.2019) അപകടമുണ്ടാകുമെന്ന് ഒരു വര്‍ഷം മുമ്പേ പറഞ്ഞിട്ടും അധികൃതര്‍ കണ്ണ് തുറക്കാത്തതുമൂലം ദുരന്തം സംഭവിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ക്കെതിരെ പൊട്ടിത്തെറിച്ച് സാമൂഹ്യപ്രവര്‍ത്തകന്‍ ഇരിട്ടി മുഹമ്മദ്. മുള്ളേരിയയില്‍ ബുധനാഴ്ച വൈകിട്ട് മരം കടപുഴകി കാറിന് മുകളില്‍ വീണ് ആദൂര്‍ കുണ്ടാറിലെ അബ്ദുല്ല- ഖദീജ ദമ്പതികളുടെ മകനും ലോറി ഡ്രൈവറുമായ സാജിദ് (27) മരണപ്പെടുകയും സുഹൃത്ത് സഫറുവിന് (26) ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതോടെയാണ് സംഭവം ചൂണ്ടിക്കാട്ടിയ ഇരിട്ടിമുഹമ്മദ് കടുത്ത ഭാഷയില്‍ അധികൃതര്‍ക്കെതിരെ വിമര്‍ശനം തൊടുത്തുവിട്ടത്.
അപകടം നടന്ന അതേ സ്ഥലത്തെത്തിയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇരിട്ടി മുഹമ്മദ് നിരവധി മരങ്ങള്‍ അപകടാവസ്ഥയിലാണെന്നും ഇത് പരിശോധിച്ച് മരങ്ങള്‍ മുറിച്ചുനീക്കാന്‍ നടപടി സ്വീകരിക്കണമെന്നും അധികൃതരെ ഓര്‍മിപ്പിച്ചത്. ഇതിനിടയിലാണ് ഒരു വര്‍ഷത്തിന് ശേഷം ഇരിട്ടി മുഹമ്മദ് പറഞ്ഞ അതേ സ്ഥലത്തെ വലിയ കാഞ്ഞിരമരം പൊട്ടിവീണ് അപകടം സംഭവിച്ചത്. അധികൃതരുടെ അനാസ്ഥയാണ് ഒരു യുവാവിന് ജീവന്‍ നഷ്ടമാവാന്‍ കാരണമെന്ന് ഇരിട്ടി മുഹമ്മദ് കുറ്റപ്പെടുത്തുന്നു. അപകടം സംഭവിച്ചതോടെ അന്ന് ഇരിട്ടി മുഹമ്മദ് മുന്നറിയിപ്പ് നല്‍കിയ വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
Keywords: Kasaragod, Kerala, news, Top-Headlines, Video, Mulleria, Accidental-Death, Accident; Iritty mohammed against Authorities
< !- START disable copy paste -->