city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൈതാനങ്ങളിലും ആഘോഷ പരിപാടികളിലും മുഴങ്ങുന്ന ശബ്ദവുമായി അബ്ബാസ്; കാല്‍ നൂറ്റാണ്ടോളമായി അനൗൻസ്‌മെന്റ് രംഗത്തെ ശ്രദ്ധാകേന്ദ്രം

സുബൈര്‍ പള്ളിക്കാല്‍

കാസര്‍കോട്: (www.kasargodvartha.com 01.02.2022) മൈതാനങ്ങളിലും ആഘോഷ പരിപാടികളിലും മുഴങ്ങുന്ന ശബ്ദവുമായി അബ്ബാസിന്റെ അനൗൻസ്‌മെന്റ് കാണികളെ പിടിച്ചിരുത്തുന്നു. കളിയെക്കുറിച്ചും കളിക്കാരെക്കുറിച്ചും വര്‍ണിക്കുന്ന അനൗൻസ്‌മെന്റുകള്‍ കാതിന് ഇമ്പവും ഹരം കൊള്ളിക്കുന്നതുമാണ്. കാല്‍ നൂറ്റാണ്ടോളമായി ഈ രംഗത്ത് ശ്രദ്ധേയനാവുകയാണ് ബേക്കല്‍ മൗവ്വല്‍ സ്വദേശിയായ അബ്ബാസ്.
                 
മൈതാനങ്ങളിലും ആഘോഷ പരിപാടികളിലും മുഴങ്ങുന്ന ശബ്ദവുമായി അബ്ബാസ്; കാല്‍ നൂറ്റാണ്ടോളമായി അനൗൻസ്‌മെന്റ് രംഗത്തെ ശ്രദ്ധാകേന്ദ്രം

നാട്ടില്‍ ചെറിയ പരിപാടികളുടെ അനൗൻസ്‌മെന്റ് നടത്തി പേരെടുത്ത അബ്ബാസ് പിന്നീട് ഈ രംഗത്തെ കുലപതി എന്ന് അറിയപ്പെടുന്ന കരിവെള്ളൂര്‍ രാജന്റെ അടുക്കല്‍ നിന്നാണ് അനൗൻസ്‌മെന്റിലെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. ഫുട്‌ബോള്‍, കബഡി, ക്രികെറ്റ്, ഉറൂസ് അടക്കമുള്ള പരിപാടികളില്‍ അനൗൻസറായി പോകുന്ന അബ്ബാസ് സ്വതസിദ്ധമായ ശൈലി തന്നെ ഈ രംഗത്ത് വികസിപ്പിച്ചിട്ടുണ്ട്. സ്വന്തമായി സ്റ്റുഡിയോ നടത്തി റെകോര്‍ഡിങ്ങുകള്‍ ആവശ്യക്കാര്‍ക്ക് നല്‍കി വരുന്നുണ്ട്. സീസണില്‍ തിരക്കോട് തിരക്കാണെന്ന് അബ്ബാസ് പറയുന്നു.

കണ്ണുര്‍, കാസര്‍കോട് ജില്ലകളിലും സുള്ള്യ ഉള്‍പെടെയുള്ള കര്‍ണാടകയിലെ പല സ്ഥലങ്ങളിലും അനൗൻസ്‌മെന്റ് രംഗത്ത് സുപരിചിതനാണ് അബ്ബാസ്. ഘനഗംഭീരമായ ശബ്ദത്തിന് ഉടമയായ അബ്ബാസിന്റെ അനൗൻസ്‌മെന്റ് ഏവരെയും കളിക്കളത്തില്‍ ആകര്‍ഷിക്കുന്നതാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും മെസിയുടെയും നെയ്മറിന്റെയും അടക്കം കുറുകിയ പാസുകളും ലോങ്ഷോടുകളും മറ്റും വര്‍ണിച്ചുകൊണ്ടാണ് നാട്ടിലെ കളിക്കാരെ അബ്ബാസ് പരിചയപ്പെടുത്തുന്നത്.

 

നീട്ടിയും കുറുക്കിയുമുള്ള സരസമായ അബ്ബാസിന്റെ അനൗൻസ്‌മെന്റ് ജനശ്രദ്ധ പിടിച്ചുപറ്റുന്നതാണ്. ഈ രംഗത്തേക്ക് കൂടുതല്‍ പേര്‍ കടന്നു വരേണ്ടതുണ്ടെന്നാണ് അബ്ബാസ് പറയുന്നത്. മറ്റുപല കാര്യങ്ങള്‍ക്കും അവാര്‍ഡുകളും മറ്റും ഏര്‍പെടുത്തുമ്പോള്‍ അനൗൻസ്‌മെന്റ് രംഗത്തെ തഴയുകയാണെന്ന പരാതി അബ്ബാസ് ഉന്നയിക്കുന്നു. ഇത്തരം അംഗീകാരങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമീറയാണ് ഭാര്യ. അഹ്‌മദ്‌ ബുര്‍ഹാന്‍ ഖാസിം, സുലൈമാന്‍ അഹ്‌മദ്‌ ജമാല്‍, ആഇശത് ശഹ്‌മ നസ്രീന്‍ എന്നിവര്‍ മക്കളാണ്.


Keywords: News, Kabadi-tournament, Video, Cricket Tournament, Kasaragod, Kerala, Programme, Top-Headlines, Family, Abbas, Announcement, Abbas is notable for his announcement performance.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia