city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുടിമാലിന്യം ഇനി മൂടിവെക്കേണ്ട; ജൈവവളമാക്കി മാറ്റാന്‍ പുതിയ പദ്ധതി വരുന്നു; കാസര്‍കോട്ടും ബാര്‍ബര്‍ ഷോപ്പുകളില്‍ നിന്നും ബ്യൂട്ടി പാര്‍ലറുകളില്‍ നിന്നും മുടി ശേഖരിച്ച് തുടങ്ങി

കാസര്‍കോട്: (www.kasargodvartha.com 29.10.2019) ബാര്‍ബര്‍ ഷോപ്പുകളിലെ മുടിമാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ ഇനി ബുദ്ധിമിട്ടില്ല. സംസ്ഥാനത്തെ മുടിമാലിന്യങ്ങളെല്ലാം സംസ്‌കരിച്ച് ചെടികള്‍ക്കുള്ള വളമാക്കി മാറ്റാന്‍ പുതിയ പദ്ധതി വരുന്നു. ഇതിന്റെ ഭാഗമായി കാസര്‍കോട്ടും ബാര്‍ബര്‍ ഷോപ്പുകളിലെയും ബ്യൂട്ടി പാര്‍ലറുകളിലെയും മുടിമാലിന്യങ്ങള്‍ ജൂലൈ മുതല്‍ ശേഖരിച്ച് തുടങ്ങിയിരുന്നു. ശേഖരിക്കുന്ന മുടി അമിനോ ആസിഡ് ആക്കി മാറ്റുന്നതാണ് പദ്ധതി. മലപ്പുറം തിരൂരങ്ങാടിയിലെ മൈക്രോബ് യുവര്‍ എക്കോ ഫ്രണ്ട്‌ലി എല്‍എല്‍പി എന്ന കമ്പനിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനിയാണിത്.

സാങ്കേതികവിദ്യപ്രകാരം തയ്യാറാക്കിയ ഒരു റിയാക്ഷന്‍ ചേംബര്‍ വഴി പത്തുമിനുട്ടിനുള്ളില്‍ യാതൊരു ദുര്‍ഗന്ധവുമില്ലാതെ സസ്യവളര്‍ച്ചയ്ക്ക് ഉത്തേജകമാകുന്ന അമിനോ ആസിഡ് ആക്കിമാറ്റാന്‍ കഴിയുമെന്ന് പിഎസ്എംഒ കോളജിലെ അധ്യാപകനും മൈക്രോബിന്റെ സയന്റിഫിക് അഡൈ്വസറുമായ ഡോ. അബ്ദുല്‍ കരീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരള സംസ്ഥാന ബാര്‍ബര്‍ ആന്‍ഡ് ബ്യൂട്ടീഷ്യന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയും മൈക്രോബും ചേര്‍ന്നാണ് കാസര്‍കോട്ടെ ബാര്‍ബര്‍ ഷോപ്പുകളില്‍ നിന്നും ബ്യൂട്ടി പാര്‍ലറുകളില്‍ നിന്നും മുടി ശേഖരിക്കുന്നത്. കമ്പനിയുടെ വാഹനം കടകളിലെത്തി മാലിന്യങ്ങള്‍ ശേഖരിക്കും. ഒരു വര്‍ഷത്തേക്ക് എഗ്രമിമെന്റ് വ്യവസ്ഥയിലാണ് കാസര്‍കോട്ടുനിന്നും മുടി ശേഖരിക്കുന്നത്. ഇതിനായി കമ്പനി കടകളില്‍ നിന്ന് സര്‍വീസ് ചാര്‍ജും ഈടാക്കുന്നുണ്ട്. ഒരാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് മാസം 150, രണ്ട് ജോലിക്കാരുണ്ടെങ്കില്‍ 200, മൂന്നോ അതില്‍ കൂടുതലോ ജോലിക്കാരുള്ള സ്ഥാപനത്തില്‍ നിന്ന് 250 എന്നിങ്ങനെയാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത്. ഭാവിയില്‍ സൗജന്യമായി മുടി ശേഖരിക്കുന്ന രീതിയിലേക്കും ആലോചിക്കുന്നുണ്ടെന്ന് ഡോ. അബ്ദുല്‍ കരീം പറഞ്ഞു.

മുടിമാലിന്യം ഇനി മൂടിവെക്കേണ്ട; ജൈവവളമാക്കി മാറ്റാന്‍ പുതിയ പദ്ധതി വരുന്നു; കാസര്‍കോട്ടും ബാര്‍ബര്‍ ഷോപ്പുകളില്‍ നിന്നും ബ്യൂട്ടി പാര്‍ലറുകളില്‍ നിന്നും മുടി ശേഖരിച്ച് തുടങ്ങി

 

പത്തുമിനിട്ടുകൊണ്ട് ഒരു ടണ്‍ മുടിമാലിന്യം അമിനോ ആസിഡാക്കി മാറ്റുകയും ഒപ്പം സസ്യവളര്‍ച്ചയ്ക്ക് ഉത്തേജകം നല്‍കുന്ന ജൈവവളമാക്കി മാറ്റുകയുമാണ് ചെയ്യുക. ലിക്വിഡായും പൊടിയായുമാണ് ഈ ജൈവവളം വിപണിയിലെത്തിക്കുന്നത്. ഒരു ഹെക്ടര്‍ കൃഷിക്ക് രണ്ട് ലിറ്റര്‍ എന്ന തോതില്‍ ഈ വളം ഉപയോഗിച്ചാല്‍ മതിയാകുമെന്നും 2020 ജനുവരി മുതല്‍ ഉത്പന്നം വിപണിയിലെത്തുമെന്നും അധികൃതര്‍ അറിയിച്ചു.

നിലവില്‍ മുടിമാലിന്യം പലയിടത്തും പ്രശ്‌നമാണ്. മുടി പലയിടത്തും തള്ളുന്ന പ്രവണതയുമുണ്ട്. സംസ്‌കരിക്കാന്‍ മിക്ക സ്ഥപനങ്ങള്‍ക്കും സംവിധാനമില്ല. ചില കമ്പനികള്‍ കടകളില്‍ നിന്ന് പണം വാങ്ങിയശേഷം മുടിമാലിന്യം മണ്ണിട്ടുമൂടുകയും ചെയ്യുന്നുണ്ട്. പുതിയ പദ്ധതി വരുന്നതോടെ ഇതിനെല്ലാം പരിഹാരമാകുമെന്നാണ് കരുതുന്നത്.

ബാര്‍ബര്‍ ആന്‍ഡ് ബ്യൂട്ടീഷ്യന്‍ കാസര്‍കോട് ജില്ലാ സെക്രട്ടറി രമേശന്‍, എം പി നാരായണന്‍, കെ ഗോപി, ആര്‍ നടരാജന്‍, എം പി കുമാരന്‍, എം ഗോപി, മൈക്രോബ് ഡയറക്ടര്‍ നാസര്‍ കൊണ്ടോട്ടി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

keywords:  Kerala, kasaragod, news, Barber-worker, Teacher, Vehicle, Shop, Cultivation, A new project is coming up to convert hair into organic manure

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia