കാറുകൾക്ക് മുകളിലേക്ക് കൂറ്റൻ മരം കടപുഴകി വീണു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു; നാശനഷ്ടം
Jul 19, 2021, 18:37 IST
കാസർകോട്: (www.kasargodvartha.com 19.07.2021) നഗരത്തിൽ കാറുകൾക്ക് മുകളിലേക്ക് കൂറ്റൻ മരം കടപുഴകി വീണു. ഒരു കാറിലെ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. സമീപത്ത് നിർത്തിയിരുന്ന മറ്റൊരു കാറിനും കേടുപാടുകൾ സംഭവിച്ചു. ഇതിൽ അപകട സമയത്ത് ആൾക്കാർ ഉണ്ടായിരുന്നില്ല. പരിസരത്ത് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. പഴയ ബസ് സ്റ്റാൻഡിൽ നിന്ന് താളിപ്പടപ്പിലേക്കുള്ള റോഡിൽ താലൂക് ഓഫീസിനടുത്ത് വൈകീട്ടോടെയാണ് സംഭവം നടന്നത്.
കാറിൽ ഉണ്ടായിരുന്ന റോണി, സഹോദരി ദിവ്യ എന്നിവർക്ക് നിസാര പരിക്കേറ്റു. റോണിയുടെ ഭാര്യ സാധനങ്ങൾ വാങ്ങുന്നതിന് പുറത്ത് പോയ സമയത്താണ് അപകടം സംഭവിച്ചത്. റോണിയുടെ കൈക്കും സഹോദരിയുടെ കാലിനും പരിക്കേറ്റു. ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കാറിനും കാര്യമായ കേടുപാടുകൾ സംഭവിച്ചു.
സമീപത്ത് നിർത്തിയിട്ടിരുന്ന കിന്നിംഗാറിലെ പ്രശാന്തിന്റെ കെ എൽ 14 പി 3656 ഐ 10 കാറിനാണ് കേടുപാടുകൾ സംഭവിച്ചത്. ജിയോ നെറ്റ്‌വർകിന്റെ കേബിളുകളും നടപ്പാതയിലെ കൈവരികളും തകർന്നിട്ടുണ്ട്. ഇതേതുടർന്ന് നഗരത്തിൽ കുറേസമയത്തേക്ക് ഗതാഗത തടസം നേരിട്ടു. ലോക് ഡൗണിൽ ഇളവ് ഉള്ളതിനാൽ നഗരത്തിൽ അത്യാവശ്യം തിരക്കുള്ള സമയത്താണ് അപകടം നടന്നത്.
കാസർകോട് യൂനിറ്റ് ഫയർഫോർസ് സ്ഥലത്തെത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. എം എൽ എ എൻഎ നെല്ലിക്കുന്ന്, ഡി വൈ എസ് പി പി ബാലകൃഷ്ണൻ, കാസർകോട് എസ് ഐ വിഷ്‌ണു എന്നിവർ സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കൗൺസിലർ മൊയ്‌തീൻ കംപ്യൂടെർ, മുസ്ലിം ലീഗ് നേതാവ് അശ്‌റഫ് എടനീർ, ബിജെപി നേതാവ് രമേശൻ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.

Keywords: Kerala, News, Kasaragod, Top-Headlines, Car, Accident, Old Bus Staand, Tree, Fall, Police, Fire Force, A huge tree fell on top of the cars; The passengers miraculously escaped.
< !- START disable copy paste -->