മെസ്സിക്ക് ചുംബനം; എതിര്‍ കളിക്കാര്‍ക്ക് അടി! 70 കാരനായ ആരാധകന്റെ വീഡിയോ വൈറല്‍
Jun 25, 2018, 19:52 IST
കാസര്‍കോട്: (www.kasargodvartha.com 25.06.2018) ഫിഫ വേള്‍ഡ് കപ്പില്‍ അര്‍ജന്റീന പ്രീക്വാര്‍ട്ടറിലെത്തുന്ന കാര്യം സംശയത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ കാസര്‍കോട്ട് ഒരു കടുത്ത മെസ്സി ആരാധകനുണ്ട്. കാസര്‍കോട്ട് താമസക്കാരനും തമിഴ്‌നാട് സ്വദേശിയുമായ 70 കാരനാണ് മെസിയുടെ കട്ടഫാനായി രംഗത്തുള്ളത്. കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന് സമീപത്ത് സ്ഥാപിച്ച കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡില്‍ മെസിയുടെ ഫോട്ടോയ്ക്ക് ചുംബനം കൊണ്ട് പൊതിഞ്ഞപ്പോള്‍ ക്രിസ്ത്യാനോ റൊണാള്‍ഡോ, നെയ്മര്‍ ഉള്‍പെടെയുള്ള താരങ്ങള്‍ക്ക് ആരാധകന്‍ അടിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്.
തിരക്കേറിയ റോഡില്‍ ആരാധകന്റെ പ്രകടനം കാണാന്‍ നിരവധി പേരാണ് തടിച്ചുകൂടിയത്. കാസര്‍കോട്ട് താമസക്കാരനും തമിഴ്‌നാട് സ്വദേശിയുമായ 70 കാരനാണ് ഫ്‌ളക്‌സിലെ മെസ്സിയുടെ ചിത്രത്തിന് ചുംബനം കൊണ്ട് പൊതിഞ്ഞത്. ഇതിനെ എതിര്‍ത്ത് ഒരു യുവാവ് മെസ്സിക്ക് അടികൊടുത്തപ്പോള്‍ അതിനെ ആരാധകന്‍ വിലക്കുന്നതും വീഡിയോയിലുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Video, Top-Headlines, Football, Sports, A Fan of Messi kiss Messi's Flex board
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Video, Top-Headlines, Football, Sports, A Fan of Messi kiss Messi's Flex board
< !- START disable copy paste -->