BJP programmes | നരേന്ദ്ര മോഡി സർകാരിന്റെ എട്ടാം വാർഷികം: വിവിധ പരിപാടികളുമായി ബിജെപി; ബൂത് തലങ്ങളിൽ ഗൃഹസമ്പർക്കം
Jun 4, 2022, 21:00 IST
കാസർകോട്: (www.kasargodvartha.com) നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍കാര്‍ എട്ട് വര്‍ഷം പൂര്‍ത്തീകരിക്കുന്ന അവസരത്തില്‍ സര്‍കാരിന്റെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി 'എട്ട് വര്‍ഷത്തെ സേവനം, സദ്ഭരണം, പാവപ്പെട്ടവരുടെ ക്ഷേമം' എന്ന തലക്കെട്ടില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് രവീഷ തന്ത്രി കുണ്ടാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ രാവിലെ 11 മണിക്ക് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായതിലെ ബെദ്രഡ്ക്ക അയ്യപ്പ ഭജനമന്ദിര പരിസരത്ത് വൃക്ഷത്തൈ നട്ടുപിടിപ്പിക്കും. ജൂണ്‍ അഞ്ച് മുതല്‍ 15 വരെ എല്ലാ ബൂതുകളിലും ഗൃഹ സമ്പർക്ക പരിപാടി സംഘടിപ്പിക്കും.
ജൂണ്‍ ആറ് മുതല്‍ 15 വരെയുള്ള 10 ദിവസങ്ങളില്‍ 10 വ്യത്യസ്ത മേഖലകളിലെ പ്രമുഖരും ശ്രദ്ധേയരുമായ വ്യക്തികളെ സന്ദർശിക്കും. കര്‍ഷകര്‍, മഹിളകള്‍, പട്ടികജാതി വിഭാഗങ്ങള്‍, പട്ടികവര്‍ഗ വിഭാഗങ്ങള്‍, മറ്റു പിന്നോക്ക വിഭാഗങ്ങള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍, നഗരമേഖലയിലെ ദരിദ്ര കുടുംബങ്ങള്‍, നേട്ടങ്ങള്‍ കൈവരിച്ചവര്‍, പ്രമുഖ വ്യക്തികള്‍, ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകർ (ആദരിക്കല്‍, വാക്‌സിനേഷന്‍ സംവിധാനം ഒരുക്കല്‍), കേന്ദ്രപദ്ധതികളുടെ ഗുണഭോക്താക്കള്‍ എന്നിവരെയാണ് യഥാക്രമം ഓരോ ദിവസവും കാണുക. വികസന പദ്ധതികള്‍ കേന്ദ്രീകരിച്ച് യുവമോര്‍ചയുടെ നേതൃത്വത്തില്‍ ബൈക് റാലിയും സംഘടിപ്പിക്കും
കോവിഡ് 19ന്റെ ശമനം, ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പരിപാടിയുടെ വിജയകരമായ നടത്തിപ്പ്, സാമ്പത്തിക മേഖലയിലെ ഉണര്‍വ്, അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നാല് സംസ്ഥാനങ്ങളിലെ ഉജ്ജ്വലവിജയം എന്നിവ രണ്ടാം മോദി സര്‍കാരിന്റെ മൂന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുന്നവയാണെന്ന് പ്രസിഡന്റ് പറഞ്ഞു.പകര്‍ചവ്യാധിമൂലമുണ്ടായ സാമ്പത്തികപ്രതിസന്ധിയുടെ നടുവിലും സൗജന്യ വാക്‌സിനേഷനും റേഷനും ഉറപ്പാക്കിക്കൊണ്ട് നരേന്ദ്രമോദി സര്‍കാര്‍ ലോകത്തിന് മാതൃകയായി.
നിരവധി ദരിദ്രരാജ്യങ്ങള്‍ക്ക് വാക്‌സിനും അമേരിക്ക ഉള്‍പെടെയുള്ള വന്‍ സാമ്പത്തിക ശക്തികള്‍ക്ക് ജീവന്‍ രക്ഷാ മരുന്നുകളുള്‍പെടെയുള്ള സാമഗ്രികളും നല്‍കുകയുണ്ടായി. യുക്രൈൻ - റഷ്യ യുദ്ധം കാരണം ഇരു രാജ്യങ്ങളിലുമായി കുടുങ്ങിപ്പോയ വിദ്യാർഥികളടക്കമുള്ള പതിനായിരത്തോളം പൗരന്മാരെ സുരക്ഷിതമായി തിരികെയെത്തിച്ചു. കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതല്‍ നേട്ടം ലഭിച്ചത് നരേന്ദ്രമോദി സര്‍കാരിന്റെ കീഴിലാണെന്ന വസ്തുത കേരളത്തിലെ ഇടത് - വലതു മുന്നണികള്‍ അംഗീകരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.
ഇരു മുന്നണികളുടെയും തെറ്റായ നയങ്ങള്‍ കാരണം മലയാളികള്‍ മൂന്നുലക്ഷത്തോളം കോടി രൂപയുടെ കടക്കാരായി മാറിയിരിക്കുന്നു. ഈ കടത്തിന്റെ പകുതിയും കഴിഞ്ഞ ആറ് വര്‍ഷക്കാലമായി കേരളം ഭരിക്കുന്ന പിണറായി വിജയന്‍ സര്‍കാരിന്റെ സംഭാവനയാണ്. കേന്ദ്രസര്‍കാര്‍ വിഭാവനം ചെയ്തിരിക്കുന്ന ഒട്ടനവധി പദ്ധതികള്‍ പേരുമാറ്റി ഭാഗികമായി മാത്രം നടപ്പാക്കുന്ന സ്ഥിതിവിശേഷമാണ് കേരളത്തില്‍ കാണാന്‍ സാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവമോർച ജില്ലാ പ്രസിഡന്റ് ധനജ്ഞയൻ മധൂർ, എൻ സതീഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Keywords: News, Kerala, Kasaragod, Top-Headlines, BJP, Anniversary, Press meet, Video, Conference, Narendra-Modi, Government, Narendra Modi Government, 8th Anniversary of Narendra Modi Government: BJP will held various programmes.
< !- START disable copy paste -->