city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആരോഗ്യവും സൗഹൃദവും എന്ന സന്ദേശവുമായി 6-ാമത് കാസര്‍കോട് മാരതണ്‍ മാര്‍ച് 20ന്

കാസര്‍കോട്: (www.kasargodvartha.com 18.03.2022) ഗുഡ് മോണിങ് കാസര്‍കോട് ആരോഗ്യവും സൗഹൃദവും എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ആറാമത് കാസര്‍കോട് മാരതണ്‍ മാര്‍ച് 20ന് നടക്കും. വാര്‍ത്താസമ്മേളനത്തിലാണ് ബന്ധപ്പെട്ടവര്‍ ഇക്കാര്യം അറിയിച്ചത്. കാസര്‍കോട് മുനിസിപല്‍ സ്റ്റേഡിയത്തില്‍ നിന്ന് ഞായറാഴ്ച രാവിലെ 6.30 മണിയോടെ ആരംഭിക്കുന്ന 12 കിലോമീറ്റര്‍ മാരതണ്‍ എസ്പി ഓഫീസ്, പാറക്കട്ട, ചൂരി മീപ്പുഗിരി, കൂഡ്‌ലു, ആര്‍ ഡി നഗര്‍, ഉളിയത്തടുക്ക ജങ്ഷന്‍, മധൂര്‍ അമ്പലം പരിസരത്തെത്തി മടങ്ങി ഉളിയത്തടുക്ക ജങ്ഷന്‍, എസ് പി നഗര്‍, ചെട്ടുംകുഴി വഴി കാസര്‍കോട് മുനിസിപല്‍ സ്റ്റേഡിയത്തില്‍ സമാപിക്കും.
                                   
ആരോഗ്യവും സൗഹൃദവും എന്ന സന്ദേശവുമായി 6-ാമത് കാസര്‍കോട് മാരതണ്‍ മാര്‍ച് 20ന്

അഞ്ച് കിലോമീറ്റര്‍ മിനി മാരതണ്‍ ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ കാസര്‍കോട് മുനിസിപല്‍ സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച് ചെട്ടുംകുഴി, എസ്പി നഗര്‍ വഴി ഉളിയത്തടുക്ക ജങ്ഷനിലെത്തി വന്ന വഴി കാസര്‍കോട് മുനിസിപല്‍ സ്റ്റേഡിയത്തില്‍ സമാപിക്കും. വനിതകള്‍ക്കും, പുരുഷന്മാര്‍ക്കുമായി പ്രത്യേകം മത്സരമുണ്ട്. വിജയികള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും സര്‍ടിഫികറ്റും നല്‍കും. ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് 15,000 രൂപയും രണ്ടാമതെത്തുന്നവര്‍ക്ക് 10,000 രൂപയും മൂന്നാമതെത്തുന്നവര്‍ക്ക് 5000 രൂപയും നല്‍കും. മിനി മാരത്തണില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 3,000, 2,000, 1,000 രൂപ ക്യാഷ് പ്രൈസ് നല്‍കും.

12 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തെത്തുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കും. 60 വയസിന് മുകളിലുള്ള പുരുഷന്മാര്‍ക്കും 50 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്കും പ്രോത്സാഹന സമ്മാനം നല്‍കും. കേരളത്തിലേയും ഇതര സംസ്ഥാനങ്ങളിലെയും പ്രമുഖ അത്‌ലറ്റുകള്‍ മാരത്തണില്‍ പങ്കെടുക്കും. കാസര്‍കോട് ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന എന്നിവര്‍ ചേര്‍ന്ന് മാരതണ്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.



രാവിലെ 8.30 മണിയോടെ നടക്കുന്ന സമ്മാനദാന പരിപാടിയില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി, എംഎല്‍എമാരായ ഇ ചന്ദ്രശേഖരന്‍, എന്‍ എ നെല്ലിക്കുന്ന്, സി എച് കുഞ്ഞമ്പു, എം രാജഗോപാലന്‍, എ കെ എം അശ്‌റഫ് എന്നിവര്‍ മുഖ്യതിഥികളായിരിക്കും. കാസര്‍കോട് മുനിസിപല്‍ ചെയര്‍മാന്‍ വി എം മുനീര്‍, ചെങ്കള പഞ്ചായത് പ്രസിഡന്റ് ഖാദര്‍ ബദരിയ, മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ഗോപാലകൃഷ്ണന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഹബീബ് റഹ് മാന്‍, കാസര്‍കോട് പ്രസ് ക്ലബ് സെക്രടറി കെ വി പത്മേഷ് എന്നിവര്‍ പങ്കെടുക്കും.

വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ സദാശിവന്‍ എം, കണ്‍വീനര്‍ മൊയ്തീന്‍ കോളിക്കര, ട്രഷറര്‍ മനോജ് മേലത്ത്, മുഹമ്മദ് ഹാശിം, റഹീസ് കെജി എന്നിവര്‍ പങ്കെടുത്തു.

Keywords: News, Kerala, Kasaragod, Video, Top-Headlines, Conference, Press meet, Friend, Health, People, SP, Police, Municipal Stadium, 6th Kasaragod Marathon, 6th Kasaragod Marathon will be held on March 20 with the message of health and friendship. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia