city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Festival | കാസർകോട് മല്ലികാർജുന ക്ഷേത്രത്തിൽ 67-ാമത് സർവജനിക ഗണേശോത്സവം ബുധനാഴ്ച മുതൽ; സമാപനം ഞായറാഴ്ച

കാസർകോട്: (www.kasargodvartha.com) കാസർകോട് മല്ലികാർജുന ക്ഷേത്രത്തിൽ 67-ാമത് സർവജനിക ഗണേശോത്സവം ബുധനാഴ്ച മുതൽ ഞായറാഴ്ച വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12.15ന് യശവന്ത എം സാലിയൻ ഉദ്‌ഘാടനം നിർവഹിക്കും.
  
Festival | കാസർകോട് മല്ലികാർജുന ക്ഷേത്രത്തിൽ 67-ാമത് സർവജനിക ഗണേശോത്സവം ബുധനാഴ്ച മുതൽ; സമാപനം ഞായറാഴ്ച

ഞായറാഴ്ച വരെ ഗണപതി ഹോമവും വിവിധ പൂജകളും മറ്റുപരിപാടികളും നടക്കും. വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിക്ക് ഭരതനാട്യ പ്രദർശനം ഉണ്ടായിരിക്കും. ശനിയാഴ്ച വൈകീട്ട് ഏഴ് മണിക്ക് രാജേഷ് നാദാപുരം മുഖ്യപ്രഭാഷണം നടത്തും. ഞായറാഴ്ച വൈകീട്ട് 6.30ന് ഗണപതി നിമജ്ജന ഘോഷയാത്ര നടക്കും.

വാർത്താസമ്മേളനത്തിൽ കെ ലക്ഷ്മികാന്ത, സന്ദീപ് ഭട്ട്, കെ എൻ കമലാക്ഷ, എംടി ദിനേശ്, രവി കേസരി എന്നിവർ സംബന്ധിച്ചു.

Keywords:  Kasaragod, Kerala, News, Top-Headlines, Video, Press Meet,Temple, Temple Fest, Religion, 67th Sarvajanika Ganeshotsavam at Kasaragod Mallikarjuna Temple from Wednesday.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia