കാസര്‍കോട്ട് ഡിഫ്തീരിയ രോഗ ലക്ഷണവുമായി 2 കുട്ടികളുള്‍പ്പടെ 3 പേരെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു
Jun 19, 2019, 23:23 IST
കാസര്‍കോട്:(www.kasargodvartha.com 19/06/2019) കാസര്‍കോട്ട് ഡിഫ്തീരിയ രോഗ ലക്ഷണവുമായി രണ്ട് കുട്ടികളുള്‍പ്പടെ മൂന്ന് പേരെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ചിറ്റാരിക്കലിലാണ് ഡിഫ്തീരിയ രോഗ ലക്ഷണം കണ്ടെത്തിയത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികത്സയില്‍ കഴിയുന്ന മൂവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. എട്ട് വയസും ഒന്നര വയസും പ്രായമുള്ള കുട്ടികളുള്‍പ്പടെയാണ് അഞ്ച് പേര്‍ ചികത്സയില്‍ കഴിയുന്നത്.
ജില്ലയിലെ മലയോര മേഖലയായ ഈസ്റ്റ് എളേരി പഞ്ചായത്തിലെ മുത്താടിത്തട്ട്, അതിരുമ്മാവ് കോളനികളിലെ താമസക്കാരാണ് രോഗബാധിതര്‍. അതിരുമ്മാവ് കോളനിയിലെ അജിത്തിനെ കഴിഞ്ഞ ഞായറാഴ്ചയാണ് ആദ്യം രോഗലക്ഷണവുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂത്താടിത്തട്ട് കോളനിയിലെ സഹോദരങ്ങള്‍ കഴിഞ്ഞ ദിവസമാണ് ചികിത്സ തേടിയെത്തിയത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
ചികിത്സയില്‍ കഴിയുന്ന മൂന്നു പേരുടെയും രക്തസാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പനി ബാധിച്ച് മുത്താടിത്തട്ട് കോളനിയിലെ യുവാവ് ഒരാഴ്ച മുമ്പ് മരണപ്പെട്ടിരുന്നു. ഇയാളുടെ കുട്ടികളാണ് നിലവില്‍ ചികത്സയിലുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)