ഏഴ് തോക്കുകളുമായി അഞ്ചംഗ നായാട്ടുസംഘം അറസ്റ്റില്‍; കാര്‍ കസ്റ്റഡിയില്‍
Feb 28, 2019, 08:46 IST
കാസര്‍കോട്: (www.kasargodvartha.com 28.02.2019) മൃഗവേട്ടക്കിറങ്ങിയ അഞ്ചംഗ നായാട്ടുസംഘത്തെ കാസര്‍കോട് ഫോറസ്റ്റ് റേഞ്ച് ഫ്‌ളൈയിംഗ് സ്‌ക്വാഡ് പിടികൂടി. ഇവരില്‍ നിന്നും ഏഴ് തോക്കുകള്‍ പിടികൂടി. ഇതില്‍ രണ്ട് ലൈസന്‍സുള്ളതും അഞ്ച് ലൈസന്‍സില്ലാത്തതുമാണെന്ന് ഫോറസ്റ്റ് അധികൃതര്‍ അറിയിച്ചു. നിരവധി തിരകളും പിടികൂടിയിട്ടുണ്ട്. സംഘം സഞ്ചരിച്ച മാരുതി കാറും കസ്റ്റഡിയിലെടുത്തു. കരിവേടകം സ്വദേശികളായ പി സുകുമാരന്‍ (52), ശ്രീജിത്ത് (22), മണികണ്ഠന്‍ (31), നാരായണന്‍ (63), മഹേഷ് (30) എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച പുലര്‍ച്ചെ കാസര്‍കോട് ഫോറസ്റ്റ് ഫ്‌ളൈയിംഗ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ എം കെ നാരായണനു കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് കാനത്തൂരിന് സമീപം പയര്‍പള്ളത്ത് വാഹനം വെച്ചാണ് സംഘത്തെ കുടുക്കിയത്. സംഘം കാറില്‍ വരുന്നതിനിടെ ഫോറസ്റ്റ് അധികൃതര്‍ റോഡില്‍ കുറുകെയിട്ട് തടയുകയായിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് തോക്കുകളും തിരകളും കണ്ടെത്തിയത്.
ഇവരെ ചോദ്യം ചെയ്തപ്പോള്‍ കാസര്‍കോട് ഭാഗത്തെ വനമേഖലയിലേക്ക് മൃഗവേട്ട നടത്താന്‍ പോവുകയായിരുന്നുവെന്ന് മൊഴി നല്‍കി. ഇവര്‍ക്കൊപ്പം മറ്റൊരു സംഘം വാഹനത്തില്‍ വരുന്നതായി വിവരം ലഭിച്ചെങ്കിലും ഇവര്‍ പിടിയിലായതോടെ സംഘം രക്ഷപ്പെടുകയായിരുന്നുവെന്ന് കരുതുന്നു. അറസ്റ്റിലായ സംഘത്തില്‍ റേഞ്ച് സെക്ഷന്‍ ഓഫീസര്‍ കെ മധുസൂദനന്‍, ബി എഫ് ഒമാരായ പി ശ്രീധരന്‍, കെ രാജു, വി വി പ്രകാശന്‍, ഡ്രൈവര്‍ പ്രദീപ് എന്നിവരുമുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, arrest, Police, forest, forest-range-officer, 5 arrested with 7 guns by Forest officers
< !- START disable copy paste -->