city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Championship | 41-ാമത് സംസ്ഥാന യോഗ ചാംപ്യന്‍ഷിപ് ഡിസംബര്‍ 4ന് ബദിയഡുക്കയില്‍

കാസര്‍കോട്: (www.kasargodvartha.com) 41-ാമത് സംസ്ഥാന യോഗ ചാംപ്യന്‍ഷിപ് ഡിസംബര്‍ നാലിന് ബദിയഡുക്ക ശ്രീ ഭാരതീയ വിദ്യാപീഠ് സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശാരീരികവും മാനസികവും ഉത്തേജനം ലഭിക്കുന്ന യോഗ സമൂഹമധ്യത്തില്‍ എത്തിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. 12 ജില്ലകളില്‍ നിന്നായി നാനൂറോളം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരിക്കും.
                      
Championship | 41-ാമത് സംസ്ഥാന യോഗ ചാംപ്യന്‍ഷിപ് ഡിസംബര്‍ 4ന് ബദിയഡുക്കയില്‍

ഒന്നും രണ്ടും മൂന്നും സ്ഥാനത്ത് എത്തുന്നവര്‍ ഡിസംബര്‍ അവസാനവാരത്തില്‍ പോണ്ടിച്ചേരിയില്‍ നടക്കുന്ന ദേശീയ യോഗ ചാംപ്യന്‍ഷിപിലേക്ക് യോഗ്യത നേടും. സ്വാമി വി വിക്താതാനന്ദ സരസ്വതി ചാംപ്യന്‍ഷിപ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് പി പ്രഭാകരന്‍ അധ്യക്ഷത വഹിക്കും. സെക്രടറി സുദീപ് സ്വാഗതം പറയും. ഇന്‍ഡ്യന്‍ യോഗ ഫെഡറേഷന്‍ വൈസ് പ്രസിഡണ്ട് കെപി ഭാസ്‌കരമേനോന്‍ മുഖ്യാതിഥിയായിരിക്കും. ബദിയഡുക്ക ഗ്രാമപഞ്ചായത് പ്രസിഡണ്ട് ബി ശാന്ത സമ്മാനദാനം നിര്‍വഹിക്കും.സംസ്ഥാന ട്രഷറര്‍ എംഎം സലിം നന്ദി പറയും.
            
Championship | 41-ാമത് സംസ്ഥാന യോഗ ചാംപ്യന്‍ഷിപ് ഡിസംബര്‍ 4ന് ബദിയഡുക്കയില്‍

വാര്‍ത്താസമ്മേളനത്തില്‍ കെകെ പ്രഭാകരന്‍, ദാമോദരന്‍ ശബരി, എന്‍കെ ശ്യാംകുമാര്‍, തേജാകുമാരി എന്നിവര്‍ പങ്കെടുത്തു.



Keywords:  Latest-News, Kerala, Kasaragod, Top-Headlines, Press Meet, Championship, Video, 41st State Yoga Championship at Badiaduka on 4th December.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia