city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട്ട് ആദ്യമായി നൂതന സാങ്കേതിക വിദ്യയോടെയുള്ള സി ടി സ്‌കാന്‍ യന്ത്രം കിംസ് സണ്‍റൈസ് ആശുപത്രി റേഡിയോളജി വിഭാഗത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു; ഉദ്ഘാടനം തിങ്കളാഴ്ച

കാസര്‍കോട്: (www.kasargodvartha.com 13.07.2019) കാസര്‍കോട്ട് ആദ്യമായി 32 സ്ലൈസ് മള്‍ട്ടി ഡിറ്റക്ടര്‍ സി ടി സ്‌കാന്‍ യന്ത്രം കിംസ് സണ്‍റൈസ് ആശുപത്രി റേഡിയോളജി വിഭാഗത്തില്‍ സജ്ജമാക്കിയതായി ആശുപത്രി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഉദ്ഘാടനം ജൂലൈ 15ന് തിങ്കളാഴ്ച വൈകിട്ട് നാലു മണിക്ക് കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് നിര്‍വ്വഹിക്കും.


പ്രശസ്ത ലാപറോസ്‌കോപിക് സര്‍ജനും കിംസ് സണ്‍റൈസ് ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. ഹഫീസ് റഹ് മാന്‍, കിംസ് ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍ ബി എസ് റാവു, ആശുപത്രി മാനേജിംഗ് പാര്‍ട്ണര്‍ ഡോ. പ്രസാദ് മേനോന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഒന്നരക്കോടി രൂപ ചിലവിലാണ് സി ടി സ്‌കാന്‍ യന്ത്രം സജ്ജമാക്കിയത്. കാസര്‍കോട്ട് രണ്ട് സ്ലൈസ് സി ടി സ്‌കാന്‍ യന്ത്രം നിരവധി സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ റേഡിയോളജി വിഭാഗത്തിലെ നൂതന സാങ്കേതിക വിദ്യയായ 32 സ്ലൈസിന്റെ സി ടി സ്‌കാന്‍ കാസര്‍കോട്ട് ആദ്യമായാണ് കിംസ് ആശുപത്രിയില്‍ സജ്ജമാക്കിയിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.  സ്‌കാനിംഗ് റിപോര്‍ട്ടില്‍ കൂടുതല്‍ വ്യക്തതയും തെളിമയും ഉണ്ടാകുമെന്നും അതുകൊണ്ടു തന്നെ പെട്ടെന്ന് തന്നെ രോഗം തിരിച്ചറിയാനാകുമെന്നും അധികൃതര്‍ അറിയിച്ചു.

കാസര്‍കോട്ട് ആദ്യമായി നൂതന സാങ്കേതിക വിദ്യയോടെയുള്ള സി ടി സ്‌കാന്‍ യന്ത്രം കിംസ് സണ്‍റൈസ് ആശുപത്രി റേഡിയോളജി വിഭാഗത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു; ഉദ്ഘാടനം തിങ്കളാഴ്ച

വാര്‍ത്താ സമ്മേളനത്തില്‍ അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ കെ രാജേശ്വരി, പി ആര്‍ ഒ. ഇ ആര്‍ രാജി, മാര്‍ക്കറ്റിംഗ് പ്രതിനിധി അബി ജോസ് എന്നിവര്‍ സംബന്ധിച്ചു.
കാസര്‍കോട്ട് ആദ്യമായി നൂതന സാങ്കേതിക വിദ്യയോടെയുള്ള സി ടി സ്‌കാന്‍ യന്ത്രം കിംസ് സണ്‍റൈസ് ആശുപത്രി റേഡിയോളജി വിഭാഗത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു; ഉദ്ഘാടനം തിങ്കളാഴ്ച

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, hospital, Press meet, health, 32 slice CT Scan machine ready for open in KIMS Hospital
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia