കനത്ത മഞ്ഞുവീഴ്ച; യുഎസില്‍ 60ഓളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു, 3 മരണം -വീഡിയോ
Mar 29, 2022, 12:47 IST
പെന്‍സില്‍വാനിയ: (www.kvartha.com 29.03.2022) യുഎസിലെ പെന്‍സില്‍വാനിയയില്‍ ദേശീയപാതയില്‍ 60ഓളം വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചതായി റിപോര്‍ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്‌കുല്‍കില്‍ കൗന്‍ഡിയില്‍ തിങ്കളാഴ്ച രാവിലെ 10.30 മണിയോടെയാണ് കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഡ്രൈവര്‍മാര്‍ക്ക് വ്യക്തമായി റോഡ് കാണാന്‍ കഴിയാതെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനങ്ങള്‍ മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയത്. ട്രകുകളും ട്രാക്ടര്‍ ട്രെയ്ലറുകളും കാറുകളും ഉള്‍പെടെ അറുപതോളം വാഹനങ്ങളാണ് കൂട്ടിയിടിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാറുകള്‍ റോഡില്‍ നിന്ന് തെന്നിമാറുന്നതും വമ്പന്‍ ട്രകുകള്‍ മറ്റ് വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. പലരും വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ട ശേഷം സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് ഓടിരക്ഷപ്പെടുന്നതും കൂട്ടിയിടിയെ തുടര്‍ന്ന് ചില വാഹനങ്ങളില്‍നിന്ന് തീ ഉയരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Keywords: America, News, Top-Headlines, Video, Vehicles, Accident, Death, Snow, Pennsylvania, 3 died in snow squall that caused massive pileup on Pennsylvania highway.