വീട്ടില്‍ സൂക്ഷിച്ച 4 കിലോ കഞ്ചാവ് പിടികൂടി, 3 പേര് അറസ്റ്റില്‍
Mar 24, 2019, 21:29 IST
കാസര്‍കോട്: (www.kasargodvartha.com 24.03.2019) വീട്ടില്‍ സൂക്ഷിച്ച നാല് കിലോ കഞ്ചാവ് പിടികൂടി. കുഡ്ലു ആര് ഡി നഗര്‍ നങ്കോയി റോഡിലെ ഉണ്ണി (48)യുടെ വീട്ടില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് എ എസ് പി ഡി ശില്‍പ്പയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉണ്ണിയെ കൂടാതെ മുള്ളേരിയ സ്വദേശിയും ചെര്‍ക്കളയില്‍ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ ഉസൈനാര്‍ (26), ചെര്‍ക്കള കുണ്ടടുക്കയിലെ രതീഷ് കെ (25) എന്നിവരാണ് അറസ്റ്റിലായത്.
ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് എത്തിക്കുന്നതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കൊണ്ടുവന്ന കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി നഗരങ്ങളിലും മറ്റും വില്‍പ്പന നടത്തുന്നതായാണ് സൂചന. ഇതുസംബന്ധിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
ഞായറാഴ്ച വൈകുന്നേരത്തോടെയാണ് പരിശോധന നടത്തിയത്. സംഘത്തില്‍ എസ് ഐ ബബീഷ്, പ്രജീത്, രൂപേഷ്, മധു, രതീഷ്, പ്രവീണ്‍, തോമസ് എന്നിവരുമുണ്ടായിരുന്നു.

Keywords: Kerala, kasaragod, news, Ganja, Ganja seized, Top-Headlines, arrest, Police, Cherkala, kudlu, 3 arrested with 4 kg Ganja