Goal Video | ഫുട്ബോൾ മത്സരത്തിനിടെ നേടിയ ഗോളിൽ താരങ്ങളായി 2 കാസർകോട് സ്വദേശികൾ; ഐഎസ്എൽ പേജിലും വീഡിയോ ഹിറ്റ്
Aug 14, 2022, 12:01 IST
കാസർകോട്: (www.kasargodvartha.com) ഫുട്ബോൾ മത്സരത്തിനിടെ നേടിയ ഗോളിൽ രണ്ട് കാസർകോട് സ്വദേശികൾ താരങ്ങളായി. ഇവരുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ഐഎസ്എലിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ് അടക്കം നിരവധി പേജുകൾ ഇതിനോടകം വീഡിയോ പങ്കുവെക്കുകയും ചെയ്തു.
കോട്ടിക്കുളം സ്വദേശി അച്ചു എന്ന അംബരീഷും മുക്കൂട് സ്വദേശി മുനാശിയുമാണ് വേറിട്ട പ്രകടനം പുറത്തെടുത്തത്. ഉദുമ കികോഫ് ടർഫിൽ നടന്ന ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ടിറാഡോർസ് എഫ്‌സിക്ക് വേണ്ടി നേടിയ കിടിലൻ ബൈസികിൽ കിക് ഗോളിലൂടെയാണ് ഇവർ ഫുട്‍ബോൾ പ്രേമികളുടെ മനം കവർന്നത്.
ടിറാഡോർസ് ടീമിന് വേണ്ടിയാണ് കാൽപന്ത് കളിയെ നെഞ്ചേറ്റുന്ന ഇരുവരും പ്രാദേശിക മത്സരങ്ങളിൽ കളിക്കുന്നത്. തങ്ങളുടെ പ്രകടനം എല്ലാവരും ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് അംബരീഷും മുനാശിയും.

Keywords: 2 natives of Kasaragod became stars in the goal during football match, Kerala,Kasaragod,News,Top-Headlines,Video,Football,Sports,Uduma,Football Tournament, Instagram.