കാസര്‍കോട്ട് 1.40 കോടി രൂപയുടെ ഹവാല പണവുമായി 2 പേര് പിടിയില്‍
Mar 14, 2020, 11:48 IST
കാസര്‍കോട്: (www.kasargodvartha.com 13.03.2020) 1.40 കോടി രൂപയുടെ ഹവാല പണവുമായി രണ്ടു പേര് പിടിയിലായി. മഹാരാഷ്ട്ര സിതാമ കാര്‍ളേപാടിയിലെ അങ്കൂഷ് (38), മഹാരാഷ്ട്ര ബല്ലോടി സാങ്ക്ളിയിലെ ശങ്കര്‍ (29) എന്നിവരെയാണ് കാസര്‍കോട് റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. 12618 നമ്പര്‍ നിസാമുദ്ദീന്‍ എക്സ്പ്രസില്‍ എസ് 1 കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന ഇവരെ ജി ആര് പി എ എസ് ഐ രാജേന്ദ്രന്, മൂസക്കുട്ടി എന്നിവര്‍ നിരീക്ഷിച്ചുവരികയായിരുന്നു.
കാസര്‍കോട് ട്രെയിന്‍ എത്താറാവുമ്പോള്‍ റെയില്‍വേ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുര്‍ന്ന് കാസര്‍കോട് റെയില്‍വേ എ എസ് ഐ മോഹനന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബാലകൃഷ്ണന്, സുധീര്‍, ശിവകുമാര്‍, കെ എം ചിത്ര എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയും കറുത്ത ബാഗില്‍ കടലാസില്‍ പൊതിഞ്ഞനിലയില്‍ പണം കണ്ടെത്തുകയുമായിരുന്നു.
മുംബൈയില്‍ നിന്നും എറണാകുളത്തേക്കാണ് ഇവര്‍ ടിക്കറ്റെടുത്തത്. 40 ലക്ഷം രൂപയുടെ 2000ന്റെ നോട്ടുകളും, ഒരു കോടി രൂപയുടെ 500 ന്റെ നോട്ടുകളുമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
Keywords: Kasaragod, Kerala, news, Top-Headlines, cash, Railway, Railway station, Police, 2 held with hawala money in Kasaragod
< !- START disable copy paste -->