city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

13 വര്‍ഷം മുമ്പ് ഖബറടക്കിയ മൃതദേഹം അഴുകാതിരിക്കുമോ? അവിശ്വസനീയമായ സംഭവം കാസര്‍കോട്ട്, പരിശോധനയ്ക്കായി പോലീസും

കാസര്‍കോട്:  (www.kasargodvartha.com 23.01.2019) കാസര്‍കോട്ട് 13 വര്‍ഷം മുമ്പ് മരിച്ചയാളുടെ ഖബര്‍ തുറന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. സംഭവമറിഞ്ഞ് പള്ളി പരിസരത്തേക്ക് വിശ്വാസികള്‍ ഒഴുകിയെത്തി. ബേക്കല്‍ മൗവ്വല്‍ രിഫാഇ വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് അത്ഭുതകരമായ കാഴ്ച കാണാന്‍ കഴിഞ്ഞത്. തായല്‍ മൗവ്വലിലെ ഹസൈനാറിന്റെ മകന്‍ ആമുവിന്റെ ഖബറിടം തുറന്നപ്പോഴാണ് മൃതദേഹം മണ്ണിനോട് ചേരാതെ അതേപടി കണ്ടെത്തിയത്. 2006 ഏപ്രില്‍ 27ന് 80ാം വയസിലായിരുന്നു ആമുവിന്റെ മരണം.
13 വര്‍ഷം മുമ്പ് ഖബറടക്കിയ മൃതദേഹം അഴുകാതിരിക്കുമോ? അവിശ്വസനീയമായ സംഭവം കാസര്‍കോട്ട്, പരിശോധനയ്ക്കായി പോലീസും

പള്ളിയുടെ പുനര്‍ നിര്‍മാണപ്രവര്‍ത്തനം നടക്കുന്നതിനാല്‍ നിലവിലുള്ള പള്ളി വീതി കൂട്ടാന്‍ വേണ്ടി കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കുന്നതിനായാണ് ഖബറടക്കിയ സ്ഥലം കുഴിച്ചത്. അപ്പോഴാണ് ആമുവിന്റെ മൃതദേഹം കേടുപാടുകളൊന്നും സംഭവിക്കാതെ മണ്ണിനടിയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ആമുവിന്റെ മൂത്ത മകന്‍ അന്‍സാര്‍ എത്തുകയും പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്തു. സംഭവം വലിയ അത്ഭുതമാണെന്ന് പള്ളിക്കമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ആമു മരിക്കുന്ന സമയത്ത് ഗള്‍ഫിലായിരുന്ന രണ്ടാമത്തെ മകന്‍ അസീസിന് പിതാവിന്റെ മൃതദേഹം ഒരുനോക്ക് കാണാന്‍ സാധിച്ചിരുന്നില്ല. 13 വര്‍ഷത്തിന് ശേഷം മൃതദേഹം ഖബറില്‍ വെച്ച് കാണാന്‍ അസീസിന് ഭാഗ്യമുണ്ടായി എന്നത് മറ്റൊരു നിമിത്തമായി.

ഖബര്‍ അതേപടി കണ്ടതിനാല്‍ പള്ളിയുടെ നവീകരണ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. പിതാവിന്റെ ഖബര്‍ പരിശോധിച്ച് അതേപടിയുണ്ടെന്ന് ഉറപ്പുവരുത്തിയതായി അദ്ദേഹത്തിന്റെ മൂത്തമകന്‍ അന്‍സാരിയും പറഞ്ഞു.

ചൊവ്വാഴ്ച ഉച്ചയോടെയാണ് നിര്‍മാണത്തിനായി ഖബര്‍ നില്‍ക്കുന്ന സ്ഥലത്ത് കുഴിയെടുത്തത്. സംശയം തോന്നി അതേപടി നിലനിര്‍ത്തുകയായിരുന്നു. പിന്നീട് ബുധനാഴ്ച രാവിലെയാണ് തുറന്ന് പരിശോധിച്ചത്. അതേപടി കണ്ടതോടെ ഖബര്‍ പൂര്‍വ്വസ്ഥിതിയിലാക്കി. മൃതദേഹം അടക്കം ചെയ്യുമ്പോള്‍ പൂശുന്ന സുഗന്ധദ്രവ്യത്തിന്റെ മണം സ്ഥലത്ത് പരന്നിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. പില്ലര്‍ സ്ഥാപിക്കുന്നതിനായി മറ്റു ചില ഖബറുകളും മാറ്റേണ്ടതുണ്ട്. അതിനുള്ള ഒരുക്കം നടന്നുവരികയാണെന്ന് പള്ളിക്കമ്മിറ്റി അറിയിച്ചു.

ഇസ്‌ലാമിക ആചാര അനുഷ്ഠാനങ്ങളില്‍ അധിഷ്ഠിതമായി മത നിയമങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്നവരുടെ മൃതദേഹങ്ങള്‍ മണ്ണില്‍ അലിഞ്ഞ് ചേരില്ലെന്നാണ് വിശ്വാസം. അത് ശരിവെക്കുന്ന രീതിയിലാണ് ആമുവിന്റെ മൃതദേഹം കണ്ടെത്തിയത്. വ്യാജപ്രചരണമാണോ ഇതെന്ന സംശയമുള്ളതിനാല്‍ കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി. ഖബര്‍ പൂര്‍ണമായും തുറന്ന് പോലീസും പരിശോധന നടത്തി മൃതദേഹം അതേപടിയുണ്ടെന്ന് ഉറപ്പുവരുത്തി. മക്കളായ അന്‍സാര്‍, അസീസ്, മകളുടെ ഭര്‍ത്താവ് കളനാട്ടെ എ കെ അബ്ദുല്ല തുടങ്ങിയവരും മൃതദേഹം കണ്ടു. ആസിയുമ്മയാണ് ആമുവിന്റെ ഭാര്യ. അന്‍സാരിയെയും അസീസിനെയും കൂടാതെ അഷ്‌റഫ്, ബീവി, സൈനബ, ഖദീജ എന്നിവരും മക്കളാണ്.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നീലേശ്വരം തൈക്കടപ്പുറത്ത് 14 വര്‍ഷം മുമ്പ് മരിച്ച തൈക്കടപ്പുറത്തെ മാളയില്‍ അഹ് മദ് ഹാജിയുടെ മൃതദേഹവും മണ്ണിനോട് അലിയാതെ അതേപടി കണ്ടിരുന്നു. ഭാര്യ ആഇശയുടെ മൃതദേഹം മറവ് ചെയ്യുന്നതിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് അഹ് മദ് ഹാജിയെ മറവ് ചെയ്ത സ്ഥലം വീണ്ടും തുറന്നപ്പോഴാണ് മൃതദേഹം അതേപടി കണ്ടത്.



  (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, news, Body, Masjid, Video, 13 year old Dead body makes news in Kasargod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia