city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Chariot Collapsed | ക്ഷേത്രോത്സവത്തിന് എഴുന്നള്ളിച്ച കൂറ്റന്‍ രഥം തകര്‍ന്നുവീണു; പരിഭ്രാന്തരായി നാലുപാടും ചിതറിയോടി ആളുകള്‍; വീഡിയോ

120-Foot-Tall Chariot Collapses During Annual Fair in Anekal, Bengaluru; Devotees Escape Unharmed,  Annual Fair, Anekal News, Bengaluru News

*അനേകലില്‍ ഹുസ്‌കൂര്‍ മദ്ദൂരമ്മ ക്ഷേത്രോത്സവത്തിന് ഇടയിലാണ് സംഭവം

*കാളകളുടെ പുറത്താണ് രഥം കെട്ടി വലിച്ചിരുന്നത്

*വൈദ്യുതി പോസ്റ്റില്‍ തട്ടാത്തതിനാല്‍ വന്‍ അപകടം ഒഴിവായി
 

ബെംഗ്‌ളൂറു: (KasargodVartha) ക്ഷേത്രോത്സവത്തിന് എഴുന്നള്ളിച്ച കൂറ്റന്‍ രഥം തകര്‍ന്നുവീണ് അപകടം. അനേകലിലാണ് സംഭവം. ചുറ്റും നിരവധി ഭക്തജനങ്ങള്‍ കൂടിനിന്നിരുന്ന സമയത്താണ് 100 അടിയോളം ഉയരമുള്ള രഥം തകര്‍ന്നുവീണത്. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരുക്കേറ്റിട്ടില്ല. 

ഹുസ്‌കൂര്‍ മദ്ദൂരമ്മ ക്ഷേത്രോത്സവത്തിന് ഇടയിലാണ് സംഭവം. കാളകളുടെ പുറത്താണ് രഥം കെട്ടി വലിച്ചിരുന്നത്. ഇതാണ് തകര്‍ന്നുതാഴെ വീണത്. ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടുന്ന ഉത്സവത്തിന് ഇടയില്‍ സംഭവിച്ച അപകടം വലിയ രീതിയില്‍ പരിഭ്രാന്തി പരത്തി.

അടുത്ത് തന്നെ വൈദ്യുതി പോസ്റ്റ് ഉണ്ടായിരുന്നെങ്കിലും അതില്‍ തട്ടാതെ തൊട്ടടുത്ത് മണ്ണിലേക്ക് രഥം തകര്‍ന്നുവീണതിനാല്‍ വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ വലിയ രീതിയിലാണ് പ്രചരിക്കുന്നത്. അപകടത്തെ തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായി നാലുപാടും ചിതറി ഓടുന്നത് വീഡിയോയില്‍ കാണാം.

 


 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia