ഊണും ഉറക്കവുമില്ലാതെ ജീവന്‍ പണയം വെച്ച് 108 ആംബുലന്‍സ് ഡ്രൈവര്‍മാര്‍; ഇവരുടെ കഷ്ടപ്പാടുകൾ ആരോഗ്യവകുപ്പും കാണുന്നില്ല, 5 മാസത്തിനകം രക്ഷപ്പെടുത്തിയത് 30,000 ലധികം ജീവനുകള്‍, കൈയ്യടിക്കാം ഇവരുടെ സേവനത്തിന്
Mar 28, 2020, 21:13 IST
കെ കെ എം
കാസര്‍കോട്: (www.kasargodvartha.com 28.03.2020) ഊണും ഉറക്കവുമില്ലാതെ ജീവന്‍ പണയം വെച്ച് സംസ്ഥാനത്തെ 108 ആംബുലന്‍സ് ഡ്രൈവര്‍മാര്‍. ഇവരുടെ കഷ്ടപാടുകള്‍ ആരോഗ്യ വകുപ്പ് പോലും കാണുന്നില്ലെന്ന പരാതി നിലനില്‍ക്കുമ്പോഴും അഞ്ച് മാസത്തിനുള്ളില്‍ ഇവര്‍ രക്ഷപ്പെടുത്തിയത് 30,000 ലധികം ജീവനുകളാണെന്ന് പലര്‍ക്കും അറിയില്ല. ഇവരുടെ സേവനങ്ങള്‍ പലരും വിസ്മരിക്കുകയാണ്. ആഴ്ചകളായി 108 ആംബുലന്‍സ് ഡ്രൈവര്‍മാര്‍ വീടുകളില്‍ പോലും പോകാന്‍ കഴിയാതെ കോവിഡ് രോഗികളെയും കൊണ്ട് ആശുപത്രികളില്‍ നിന്നും ആശുപത്രികളിലേക്ക് പറക്കുകയാണ്. ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ വരെയുള്ള ആരോഗ്യ വകുപ്പിലെ ജീവനക്കാരുടെ സേവനങ്ങളെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുമ്പോഴും സംസ്ഥാനത്തെ 320 ഓളം 108 ആമ്പുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ പരിഗണന പോലും ലഭിക്കുന്നില്ല. രാവെന്നോ പകലെന്നോ ഇല്ലാതെയാണ് കൊറോണ കാലത്തും സ്വന്തം ജീവിതം പോലും നോക്കാതെയുള്ള ആംബുലന്‍സ് ഡ്രൈവര്‍മാരുടെ പ്രവര്‍ത്തനം. ആംബുലന്‍സ് ഡ്രൈവര്‍മാരുടെ ഈ സേവനസന്നദ്ധതയെ ഇനിയെങ്കിലും അംഗീകരിക്കാന്‍ കേരള സമൂഹവും ആരോഗ്യ വകുപ്പും സര്‍ക്കാരും തയ്യാറാകണം. ഒപ്പം സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ ജോലി സുരക്ഷിതത്വം ഉറപ്പാക്കാന്‍ തയ്യാറാകണം. ഇപ്പോഴും ദിവസ വേതനത്തിനാണ് ഇവര്‍ ജോലി ചെയ്യുന്നത്.

2019 സപ്തംബര്‍ 25 നാണ് സംസ്ഥാന സര്‍ക്കാരിന്റെ ട്രോമാ കെയര്‍ ആംബുലന്‍സ് പദ്ധതിയായ കനിവ് 108 ആംബുലന്‍സുകള്‍ സേവനം ആരംഭിച്ചത്. സെപ്റ്റംബര്‍ 25 മുതല്‍ കഴിഞ്ഞ ജനുവരി 25 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 27,097 പേര്‍ക്കാണ് കനിവ് 108 ആംബുലന്‍സുകളുടെ സേവനം ലഭിച്ചത്. ഇതില്‍ 3,969 എണ്ണവും വാഹനപകടങ്ങളില്‍ പരിക്കേറ്റവരായിരുന്നു.
ഡിസംബറിലാണ് ഏറ്റവും അധികം ആളുകള്‍ 108 ആംബുലന്‍സുകളുടെ സേവനം തേടിയത്, 8,152 പേര്‍. ഇതില്‍1,156 വാഹനാപകട കേസുകളും1019 ഗര്‍ഭിണികളും ഉള്‍പ്പെടുന്നു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും അധികം ആളുകള്‍ സേവനം വിനിയോഗിച്ചത്.
കൊല്ലം 2,078, പത്തനംതിട്ട 1920, ആലപ്പുഴ 3666, കോട്ടയം 1585, ഇടുക്കി 760, എറണാകുളം 2325, തൃശ്ശൂര്‍ 1773, പാലക്കാട് 1151, മലപ്പുറം 1092, കോഴിക്കോട് 749, വയനാട് 749, കണ്ണൂര്‍ 1456, കാസര്‍കോട് 697 എന്നിങ്ങനെയാണ് ഓരോ ജില്ലകളിലെയും കണക്കുകള്‍. നാലുമാസത്തിനിടെ ആംബുലന്‍സ് ജീവനക്കാരുടെ സുരക്ഷിതത്വത്തില്‍ എട്ട് പ്രസവം നടന്നു.കളക്ടര്‍മാര്‍ ചെയര്‍മാനായ ജില്ലാ മോണിറ്ററിങ് കമ്മിറ്റികള്‍ക്കാണ് ഓരോ ജില്ലകളിലും പദ്ധതിയുടെ നടത്തിപ്പ്. അടിയന്തര ഘട്ടങ്ങളില്‍ കേരളത്തില്‍ എവിടെനിന്നും ജനങ്ങള്‍ക്ക് 108 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിക്കാവുന്നതാണ്. ഹൈദരാബാദ് ആസ്ഥാനമായ ജി.വി.കെ ഇ.എം.ആര്‍.ഐ എന്ന കമ്പനിയുടെ തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ സജ്ജീകരിച്ച 24 മണിക്കൂറും സജ്ജമായ കണ്‍ട്രോള്‍ റൂമിലേക്കാണ് ഓരോ വിളിയും എത്തുന്നത്. രോഗിയുടെ പേര്, സ്ഥലം തുടങ്ങി അത്യാവശ്യ വിവരങ്ങള്‍ ശേഖരിച്ച ശേഷം ഇവിടെ നിന്നായിരിക്കും നിങ്ങള്‍ക്ക് അടുത്തുള്ള ആംബുലന്‍സിന് സന്ദേശം കൈമാറുന്നത്.
അത്യാധുനിക സോഫ്‌റ്റ്വെയറുകളുടെ സഹായത്തോടെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ആംബുലന്‍സില്‍ സജ്ജമാക്കിയിട്ടുള്ള ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണിലേക്ക് സന്ദേശം കൈമാറും. രോഗിയുടെ പേര്, എന്താണ് അത്യാഹിതം എന്നിങ്ങനെയുള്ള വിവരങ്ങളും സംഭവസ്ഥലത്തേക്കുള്ള മാപ്പും മൊബൈലില്‍ തെളിയും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ആംബുലന്‍സുകള്‍ കുതിച്ചെത്തുക. ഓരോ ആംബുലന്‍സുകളുടെയും യാത്ര കണ്‍ട്രോള്‍ റൂമിന്റെ നിരീക്ഷണത്തിലായിരിക്കും.
കൊവിഡ് രോഗം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രോഗികളെ ആശുപത്രിയിലെത്തിക്കേണ്ട പ്രധാന ചുമതല ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കായി. നേരത്തേ ലഭിച്ച പരിശീലനത്തിന് പുറമെ കോവിഡ് രോഗികളെ കൊണ്ടുവരുന്നതിനും രോഗം വരാതിരിക്കാനുള്ള സ്വയംമുന്‍കരുതല്‍ നടപടിയെ കുറിച്ചും പ്രത്യേക പരിശീലനവും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. ഒരു ചെറിയ അശ്രദ്ധയ്ക്ക് പോലും വലിയ വില കൊടുക്കേണ്ടി വരുന്ന ദുര്‍ഘടം പിടിച്ച ജോലിക്ക് ഇവര്‍ക്ക് കിട്ടുന്നതാകട്ടെ മുമ്പുള്ള തുച്ഛമായ ദിവസ വേതനം തന്നെയാണ്.ഇതില്‍ നിന്ന് തന്നെ പി.എഫിനുള്ള തുകയും പിടിക്കുന്നു. കൊറോണ പാക്കേജില്‍ ആരോഗ്യ വിഭാഗം പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക ഇന്‍ഷൂറന്‍സിന്റെ പരിധിയില്‍ 108 ആംബുലന്‍സ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയുണ്ടായിട്ടില്ല.
ഓരോ കൊവിഡ് രോഗിയെ കൊണ്ടു പോയാലും ആംബുലന്‍സ് അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കേണ്ടതും ആംബുലന്‍സ് ഡ്രൈവറുടെ ജോലി തന്നെയാണ്. ഒരു രോഗിയെ കൊണ്ടു പോയാല്‍ നാല് മണിക്കൂര്‍ കഴിഞ്ഞ് മാത്രമേ അടുത്ത രോഗിയെ കൊണ്ടുപോകാന്‍ കഴിയുകയുള്ളു. ഇത്രയും അപകടസാധ്യതയുള്ള മേഖലകളില്‍ ജോലി ചെയ്യുന്ന തങ്ങളെ എത്രയും പെട്ടന്ന് സ്ഥിരപ്പെടുത്തണമെന്ന ഒറ്റ ആവശ്യം മാത്രമാണ് 108 ആബുലന്‍സ് ഡ്രൈവര്‍മാര്‍ മുന്നോട്ട് വെക്കുന്നത്.
ഇതുകൂടാതെ ഇല്ലം ആംബുലന്‍സ്, മുക്കുന്നോത്ത് ശിഹാബ് തങ്ങള്‍ മെമോറിയല്‍ ആബുംലന്‍സ്, സേവാഭാരതി, ഉദുമ നഴ്‌സിംഗ് ഹോം ആംബുലന്‍സ്, കുഞ്ചത്തൂര്‍ ആയിരം ജമാഅത്ത് ആംബുലന്‍സ്, കാഞ്ഞങ്ങാട്എസ് കെ എസ് എസ് എഫ് കമ്മിറ്റി ആംബുലന്‍സ്, ഡി എം ബന്തിയോട് ആംബുലന്‍സ് എന്നിവയും സേവന രംഗത്ത് സജീവമായി തന്നെയുണ്ട്.
Keywords: Kasaragod, Kerala, news, Top-Headlines, Video, Ambulance, കേരള വാര്‍ത്ത, 108 Ambulance drivers in Heavy Service
< !- START disable copy paste -->