city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒമ്പതു വയസുകാരിയെ വീടിനടുത്തുള്ള ഷെഡില്‍ കൊണ്ടുപോയി പീഡിപ്പിച്ച പോക്‌സോ കേസിലെ പ്രതിക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും

കാസര്‍കോട്: (www.kasargodvartha.com 07.09.2018) ഒമ്പതു വയസുകാരിയെ വീടിനടുത്തുള്ള ഷെഡില്‍ കൊണ്ടുപോയി പീഡിപ്പിച്ച പോക്‌സോ കേസിലെ പ്രതിയെ 10 വര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി വിധിച്ചു. കരിന്തളം ഓമശ്ശേരിയിലെ സദാശിവ (45)യെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് പി എസ് ശശികുമാര്‍ ശിക്ഷിച്ചത്.

നീലേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒമ്പതു വയസുകാരിയെ വീടിനടുത്തുള്ള ഷെഡില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. 2015 ഫെബ്രുവരി 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിഴ സംഖ്യ ഇരയായ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

ഒമ്പതു വയസുകാരിയെ വീടിനടുത്തുള്ള ഷെഡില്‍ കൊണ്ടുപോയി പീഡിപ്പിച്ച പോക്‌സോ കേസിലെ പ്രതിക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും

നീലേശ്വരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് നീലേശ്വരം സി ഐ ആയിരുന്ന കെ ഇ പ്രേമചന്ദ്രനാണ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി. പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു.
ഒമ്പതു വയസുകാരിയെ വീടിനടുത്തുള്ള ഷെഡില്‍ കൊണ്ടുപോയി പീഡിപ്പിച്ച പോക്‌സോ കേസിലെ പ്രതിക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Molestation, case, Accuse, arrest, Police, court, Jail, Top-Headlines, Crime, 10 year imprisonment for molestation case accused
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia