Sabaash Kasargod! | സബാഷ് കാസര്‍കോട്!: മികച്ച പവലിയനുള്ള ഒന്നാം സമ്മാനം കാസര്‍കോട് ടൂറിസം പവലിയന്‍ നേടി
May 11, 2022, 22:13 IST
ബേക്കല്‍: (www.kasargodvartha.com) കാഞ്ഞങ്ങാട്ട് നടന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ മികച്ച പവലിയനുള്ള ഒന്നാം സമ്മാനം കാസര്‍കോട് ടൂറിസം പവലിയന്‍ നേടി.
ഉത്തരവാദിത്ത ടൂറിസം മിഷന്‍ ജില്ലയില്‍ നടപ്പിലാക്കുന്ന വിലേജ് ലൈഫ് എക്സ്പീരിയന്‍സിന്റെ ചെറിയ പതിപ്പ് മേളയില്‍ തയ്യാറാക്കിയതിനാണ് കാസര്‍കോട് ടൂറിസത്തിന് മികച്ച പവലിയനുള്ള ഒന്നാം സമ്മാനം നേടിക്കൊടുത്തത്.
തികച്ചും ഉത്തരവാദിത്ത ടൂറിസം മാതൃകയില്‍ ആണ് പവലിയന്‍ തയ്യാറാക്കിയത്. മണ്‍കുടിലും, നെല്‍വയലും, കുളങ്ങളും, താറാവുകളും സന്ദര്‍ശകരില്‍ കൗതുകമുണര്‍ത്തി.
നീലേശ്വരം ചായോത്ത് യൂനിറ്റില്‍ നിന്നും ഓല മടയലും ബേഡഡുക്കയിലെ കൊട്ടനെയ്ത്തും പവലിയനിലെ പ്രധാന ആകര്‍ഷണങ്ങളായി.
കാഞ്ഞങ്ങാട് ആകൃതി സ്‌കൂള്‍ ഓഫ് പെയ്ന്റിംഗിലെ ആറോളം പേര്‍ നിരന്നിരുന്ന് ലൈവ് പെയിന്റിങ്ങ് ചെയ്തത് പവലിയന്റെ മാറ്റ് വർധിപ്പിച്ചു.
ഒളവറയിലെ നെറ്റിപ്പട്ട നിര്‍മാണ രീതി അനുഭവിച്ചറിയാനും പഠിക്കാനുമുള്ള സ്റ്റാളിന് മുന്നില്‍ വന്‍ തിരക്കായിരുന്നു. മാറുങ്കാലിലെ ഗ്രാമീണം കള്‍ചറല്‍ യൂനിറ്റിന്റെ ശില്‍പ നിര്‍മാണവും മേളയിലുണ്ടായിരുന്നു.
കാലിക്കടവിലെ സൈന്‍ ഇന്‍ ക്രാഫ്റ്റിന്റെ സ്റ്റാളില്‍ നിന്നും ഉല്‍പന്നങ്ങള്‍ വാങ്ങാനും സന്ദര്‍ശകരുടെ തിരക്കായിരുന്നു.
പവലിയനില്‍ ബേക്കല്‍ റിസോര്‍ട്സ് ഡവലപ്മെന്റ് കോര്‍പറേഷന്റെ പ്രത്യേക സ്റ്റാളും ഉണ്ടായിരുന്നു.
ടൂറിസം കൊണ്ട് ഗ്രാമീണ ജനങ്ങള്‍ക്ക് വരുമാന മാര്‍ഗം ഉണ്ടാക്കികൊടുക്കുക എന്നതാണ് ഉത്തരവാദിത്ത ടൂറിസത്തിന്റെ പ്രധാന ലക്ഷ്യം. നിരവധി യൂനിറ്റുകള്‍ ഉത്തരവാദിത്ത ടൂറിസം മിഷനില്‍ ജില്ലയില്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ടൂറിസം പവലിയനിലെ സ്റ്റാളുകളുടെ ഉത്തരവാദിത്തം ജില്ലാ ടൂറിസം പ്രൊമോഷന്‍ സെക്രടറി ലിജോ ജോസഫും, ലൈവ് യൂനിറ്റുകളുടെ ചുമതല ഉത്തരവാദിത്തം ടൂറിസം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ധന്യ ടി ക്കുമായിരുന്നു.
ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ബാബു മഹീന്ദ്രന്‍, ഓഫീസ് അസിസ്റ്റന്റ് വിജില്‍ തുടങ്ങിയ മറ്റ് ഉദ്യോഗസ്ഥരും മേളയ്ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും സഹകരണവും നല്‍കി.

Keywords: News, Kerala, Kasaragod, Top-Headlines, Travel&Tourism, Tourism, Prize, Sabaash Kasargod!: Kasargod Tourism Pavilion won the first prize for the best pavilion.
< !- START disable copy paste -->