സ്വകാര്യ ഐടി ഇന്‍കുബേറ്ററുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ സഹായം, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ ഇളവുകള്‍
Nov 17, 2017, 19:57 IST
തിരുവനന്തപുരം: (www.kasargodvartha.com 17/11/2017) സംസ്ഥാനത്ത് സ്വകാര്യമേഖലയില്‍ കൂടുതല്‍ സ്റ്റാര്‍ട്ടപ് ഇന്‍കുബേറ്ററുകളും ആക്‌സിലറേറ്ററുകളും തുടങ്ങുന്നതിനും ഇതിനു സഹായം നല്‍കാന്‍ പ്രമുഖ ദേശീയ, അന്തര്‍ദേശീയ ഏജന്‍സികളുമായും സഹകരിക്കുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇളവുകളും സഹായങ്ങളും ലഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍ കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ് നയമനുസരിച്ച് ഏകീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് കേരള സ്റ്റാര്‍ട്ടപ് മിഷന് (കെഎസ്‌യുഎം) അധികാരം നല്‍കിക്കൊണ്ട് സംസ്ഥാന ഐടി സെക്രട്ടറി ഉത്തരവു പുറപ്പെടുവിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി സംസ്ഥാനത്ത് അഞ്ചു ലക്ഷം ചതുരശ്ര അടി നീക്കിവയ്ക്കാനും ഇതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഉത്തരവ്.
സംസ്ഥാന സര്‍ക്കാരിന്റെ വിവരസാങ്കേതികവിദ്യാ നയപ്രകാരം ഒരു കോടി ചതുരശ്രഅടി സ്ഥലം ഐടി ഇന്‍കുബേഷന്‍ ഇടമായി വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടിരുന്നു. രണ്ടര ലക്ഷം പേര്‍ക്ക് ഇതിലൂടെ തൊഴില്‍ ലഭിക്കും. ഇതില്‍ അഞ്ചു ലക്ഷം ചതുരശ്രഅടി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലുള്ള വിവിധ ഇന്‍കുബേറ്ററുകളിലായി കെഎസ്‌യുഎം വികസിപ്പിക്കുന്നുണ്ട്. ഇതുകൂടാതെ അഞ്ചു ലക്ഷം ചതുരശ്രഅടി സ്ഥലം സ്വകാര്യ പങ്കാളിത്തത്തോടെ ഇന്‍കുബേഷന്‍ കേന്ദ്രങ്ങളായി വികസിപ്പിക്കുന്നതിനായി കെഎസ്‌യുഎം സമര്‍പ്പിച്ച ശുപാര്‍ശ പരിഗണിച്ചാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്.
വലിയ ലക്ഷ്യങ്ങളാണ് ഐടി മേഖലയില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളതെ തെന്നും ഈ നടപടി അതിനുവേണ്ടിയാണെന്നും ഐടി സെക്രട്ടറി ശ്രീ പി.ശിവശങ്കര്‍ പറഞ്ഞു. സ്വകാര്യപങ്കാളിത്തം നമ്മുടെ സ്റ്റാര്‍ട്ടപ്, അടിസ്ഥാനസൗകര്യങ്ങള്‍ക്ക് പ്രോത്സാഹകനമാകും. അത്തരം പങ്കാളിത്തത്തിനുവേണ്ട ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
ഉത്തരവുപ്രകാരം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഇന്‍കുബേറ്ററുകള്‍ തുടങ്ങാന്‍ സാങ്കേതിക സംരംഭക നയപ്രകാരമുള്ള പിന്തുണ ലഭ്യമാകും. പ്രമുഖ ദേശീയ, അന്തര്‍ദേശീയ ഏജന്‍സികളുമായി ഇന്‍കുബേറ്ററുകള്‍ സ്ഥാപിക്കുന്നതിനായി സര്‍ക്കാരിന് കരാറിലേര്‍പ്പെടാം എന്നും ഉത്തരവില്‍ പറയുന്നു. ഇത്തരം ഏജന്‍സികളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും, അന്താരാഷ്ട്ര സര്‍വകലാശാലകള്‍, വിവിധ ഉത്പ്പന്ന ബോര്‍ഡുകളും വ്യവസായ അസോസിയേഷനുകളും, കുറഞ്ഞത് മൂന്നുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഇന്‍കുബേറ്ററുകളും ആക്‌സിലറേറ്ററുകളും എന്നിവയാണ് ഒന്നാം ഗ്രൂപ്പ്.
ശാസ്ത്രസാങ്കേതിക മന്ത്രാലയമോ മറ്റേതെങ്കിലും ഇന്ത്യന്‍ ഏജന്‍സിയോ അംഗീകരിച്ചതും ചുരുങ്ങിയത് രണ്ടുവര്‍ഷമായി പ്രവര്‍ത്തിക്കുന്നതുമായ ഇന്‍കുബേറ്ററുകളാണ് രണ്ടാം ഗ്രൂപ്പ്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകളോ എന്‍ജിഒകളോ നടത്തുന്ന ടെക്‌നോലോഡ്ജുകള്‍, സ്വകാര്യ കോവര്‍ക്ക് സ്‌പേയ്‌സുകള്‍, ഗ്രാമീണ ഇന്‍ക്യുബേഷന്‍ കേന്ദ്രങ്ങള്‍ മുതലായവയാണ് മൂന്നാം ഗ്രൂപ്പില്‍ പെടുന്നത്.
ഈ മൂന്നുവിഭാഗങ്ങള്‍ക്കും ചട്ടപ്രകാരമുള്ള സഹായം നല്‍കുന്നതിനായി കെഎസ്‌യുഎംനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒന്നും രണ്ടും ഗ്രൂപ്പില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തോ സര്‍ക്കാര്‍ ഐടി പാര്‍ക്കുകളിലോ പ്രവര്‍ത്തിക്കുകയാണെങ്കില്‍ മാത്രമേ സഹായം ലഭ്യമാകുകയുള്ളു. സഹായം ലഭിക്കുന്ന ഇന്‍കുബേറ്ററുകള്‍ക്ക് പ്രതിവര്‍ഷ അവലോകനവും സര്‍ക്കാര്‍ നിരീക്ഷണവും ബാധകമായിരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഐടി നയത്തിന് അനുസൃതമായി ഇന്‍കുബേറ്ററുകള്‍ക്ക് അഞ്ചു വര്‍ഷത്തേയ്ക്ക് പ്രവര്‍ത്തനത്തിനും ഇന്റര്‍നെറ്റിനും മറ്റുമുള്ള പിന്തുണ നല്‍കുമെന്ന് കെഎസ്‌യുഎം സിഇഒ ഡോ.സജി ഗോപിനാഥ് അറിയിച്ചു. സ്റ്റാര്‍ട്ടപ് ബോക്‌സുകള്‍, ഗ്രാന്റുകള്‍, സീഡ് ഫണ്ട്, ക്ലൗഡ് ക്രെഡിറ്റ് തുടങ്ങിയവയെല്ലാം അതില്‍ പെടുമെന്ന് അദ്ദേഹം പറഞ്ഞു.
ഇതോടൊപ്പം, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സഹായം നല്‍കുന്നതിനുള്ള കാലപരിധി രജിസ്റ്റര്‍ ചെയ്ത് മൂന്നു വര്‍ഷം എന്നതിനുപകരം ഏഴുവര്‍ഷമാക്കി ഉയര്‍ത്തുകയും ചെയ്തു. ബയോടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇത് പത്തുവര്‍ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ് നയമനുസരിച്ചാണ് ഈ നടപടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Thiruvananthapuram, Kerala, News, Technology, Top-Headlines, Start Up, Kerala government to support private sector IT incubators and accelerators.