city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് സ്വദേശികളുടെ സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ റോബോട്ടിക് കിറ്റ് ലോക ശ്രദ്ധയാകര്‍ഷിക്കുന്നു

ജാബിര്‍ കുന്നില്‍

കാസര്‍കോട്: (www.kasargodvartha.com 09.09.2014) കാസര്‍കോട് സ്വദേശികളുടെ കൊച്ചിയിലെ സ്റ്റാര്‍ട്ടപ്പ് കമ്പനി ലോക ശ്രദ്ധയാകര്‍ഷിക്കുന്നു. മൊഗ്രാല്‍പുത്തൂരിലെ പി.എ ഇഹ്ത്തിഷാമുദ്ദീന്‍, കുമ്പള ആരിക്കാടിയിലെ അബ്ദുല്‍ സമദ്, തളങ്കര തെരുവത്തെ മുഹമ്മദ് സിനാന്‍ തൊട്ടാന്‍, പാലക്കാട് സ്വദേശി അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊച്ചിയിലെ സ്റ്റാര്‍ട്ടപ്പ് വില്ലേജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടീം ഐക്കാനിക്കല്‍ വികസിപ്പിച്ചെടുത്ത ജങ്ക്‌ബോട്ട് റോബോട്ടിക് കിറ്റാണ് ലോക ശ്രദ്ധ നേടുന്നത്.

ഉപയോഗ ശൂന്യമായ വാട്ടര്‍ ബോട്ടില്‍, കാര്‍ഡ്‌ബോര്‍ഡ്, സിഡികള്‍ തുടങ്ങിയവ ഉപയോഗപ്പെടുത്തി വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള യന്ത്രങ്ങള്‍ നിര്‍മിക്കാനുള്ള ഹാര്‍ഡ്‌വെയറുകളും ഉപകരണങ്ങളും അടങ്ങുന്നതാണ് ജങ്ക്‌ബോട്ട് കിറ്റ്. വിദ്യാര്‍ത്ഥികള്‍ക്കും മറ്റും പഠന സമയത്ത് ഏറെ ഉപകാരപ്രദമാകുന്നതാണിത്.

ഇതിനിടയില്‍ യുഎഇ ഗവണ്‍മെന്റിന്റെ കീഴിലുള്ള ദുബൈ പോര്‍ട്ടിന്റെ അംഗീകാരവും ജങ്ക്‌ബോട്ട് കിറ്റിന് ലഭിച്ചു. ദുബൈ പോര്‍ട്ട് വേള്‍ഡ് 2014ല്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ തിരഞ്ഞെടുക്കപ്പെട്ട 10 കമ്പനികളില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക കമ്പനിയാണ് കാസര്‍കോട് സ്വദേശികളുടേത്.

ദുബൈ മിനിസ്റ്ററി ഓഫ് എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കമ്പനിയുമായി ഉല്‍പന്നത്തെ കുറിച്ചുള്ള ചര്‍ച്ചയും നടത്തിവരുന്നുണ്ട്. അടുത്തു തന്നെ ദുബൈ സ്‌കൂളുകളില്‍ ജങ്ക്‌ബോട്ട് പഠനോപകരണമായി മാറുമെന്ന പ്രതീക്ഷയിലാണ് ഐക്കാനിക്കല്‍ ടീം. യുഎഇയിലെ പ്രമുഖ യൂണിവേഴ്‌സിറ്റികളിലെ ടെക്‌നിക്കല്‍ വിദഗ്ധരുടെയും വിദ്യാര്‍ത്ഥികളുടെയും സഹായത്തോടെ അവസാന ഘട്ട പ്രവര്‍ത്തി പുരോഗമിക്കുകയാണ്.

വിദ്യാര്‍ത്ഥികള്‍ക്ക് ചെറിയ ചിലവില്‍ യന്ത്രങ്ങള്‍ നിര്‍മിക്കാന്‍ ഏറെ സഹായകരമാണ് ജങ്ക്‌ബോട്ട് കിറ്റ്. ആറു മുതല്‍ 10 വയസു വരെയുള്ളവര്‍ക്കും അതിനു മുകളിലുള്ളവര്‍ക്കും വിവിധ തരത്തിലുള്ള റോബോട്ടിക് കിറ്റാണ് തയ്യാറാക്കിയിട്ടുള്ളത്. കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ നിര്‍മിക്കാനും മുതിര്‍ന്നവര്‍ക്ക് യന്ത്രങ്ങള്‍ നിര്‍മിക്കാനും കഴിയുന്ന വിധത്തിലാണ് കിറ്റ്. പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ഉപയോഗശൂന്യമായ വസ്തുക്കള്‍ കൊണ്ട് ഇത്തരത്തിലൊരു കിറ്റ് ഉല്‍പാദിപ്പിക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചതെന്ന് നടത്തിപ്പുകാര്‍ പറയുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കാസര്‍കോട് സ്വദേശികളുടെ സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ റോബോട്ടിക് കിറ്റ് ലോക ശ്രദ്ധയാകര്‍ഷിക്കുന്നു

Also Read: 
മോഡിയുടെ പിറന്നാള്‍ ദിനത്തില്‍ ചൈനീസ് പ്രസിഡന്റ് ഗുജറാത്തിലെത്തും

Keywords : Kasaragod, Mogral Puthur, Kerala, Technology, Junkbot Kit, Start up Village, PA Ihthishamudheen, Abdul Samad, Sinan Thottan, Ichanical Technologies LLP, Kasargod Natives company team Ichanical with Robotic kit. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia