city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പുറ്റിങ്ങല്‍ ദുരന്തം: മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത് ആര്‍ ജി സി ബി ഡി എന്‍ എ ഫിംഗര്‍ പ്രിന്റിംഗിലൂടെ

തിരുവനന്തപുരം: (www.kasargodvartha.com 08/04/2017) കഴിഞ്ഞ വര്‍ഷം നൂറിലേറെപ്പേരുടെ മരണത്തിനിടയാക്കി രാജ്യത്തെ നടുക്കിയ കൊല്ലം പുറ്റിങ്ങല്‍ ദേവീ ക്ഷേത്രം വെടിക്കെട്ട് ദുരന്തത്തില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ കൃത്യമായി തിരിച്ചറിയാന്‍ സഹായിച്ചത് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ (ആര്‍ ജി സി ബി) ഡി എന്‍ എ ഫിംഗര്‍ പ്രിന്റിംഗ് സംവിധാനം.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ പത്തിലെ അപകടത്തില്‍ തിരിച്ചറിയാന്‍ പറ്റാതെ കത്തിക്കരിഞ്ഞുപോയ മൃതദേഹങ്ങളില്‍നിന്ന് ഓരോ വ്യക്തിക്കും സവിശേഷമായുള്ള ജനിതകവിവരം ശേഖരിച്ചാണ് റിപോര്‍ട്ട് ചെയ്യപ്പെട്ട ഓരോ കേസിലും ആര്‍ ജി സി ബി യിലെ റീജണല്‍ ഫെസിലിറ്റി ഫോര്‍ ഡിഎന്‍എ ഫിംഗര്‍ പ്രിന്റിംഗിലെ ശാസ്ത്രജ്ഞര്‍ തിരിച്ചറിയല്‍ നടത്തിയത്. ഈ സംവിധാനത്തിലൂടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത് ഭരണകൂടത്തിനും മരിച്ചവരുടെ ബന്ധുക്കള്‍ക്കും ആശ്വാസകരമായി. ഡി എന്‍ എ ഫിംഗര്‍ പ്രിന്റിംഗ് എന്ന് പേരുള്ള ഈ സാങ്കേതികവിദ്യ മനുഷ്യരുടെ ഡി എന്‍ എ (ഡിഓക്‌സി റൈബോന്യൂക്ലിക് ആസിഡ്) വഴി ജീനുകളില്‍ അടങ്ങിയിരിക്കുന്ന വിവരം ഉപയോഗിച്ച് സവിശേഷ സ്വഭാവങ്ങള്‍ വേര്‍തിരിച്ച് നിര്‍ണയിച്ച് രക്തബന്ധങ്ങള്‍ നിര്‍ണയിക്കാനും രോഗനിര്‍ണയങ്ങള്‍ നടത്താനും കുറ്റകൃത്യങ്ങള്‍ തെളിയിക്കാനുമെല്ലാം ഉപയോഗിക്കുന്നു.

പുറ്റിങ്ങല്‍ ദുരന്തം: മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത് ആര്‍ ജി സി ബി ഡി എന്‍ എ ഫിംഗര്‍ പ്രിന്റിംഗിലൂടെ

ഏറെ ജനോപകാരപ്രദമായതും വളരെയേറെ പ്രത്യേകതകളുള്ളതുമായ വിജ്ഞാനമേഖലയായ ഡി എന്‍ എ ഫിംഗര്‍ പ്രിന്റിംഗ് സൗകര്യം രാജ്യത്തെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ മാത്രമാണ് ലഭ്യമാകുന്നതെന്ന് ആര്‍ ജി സി ബി ഡയറക്ടര്‍ പ്രൊഫ. എം രാധാകൃഷ്ണപിള്ള പറഞ്ഞു. ശേഖരിച്ച സാമ്പിളിന്റെ സ്ഥിതി അനുസരിച്ചായിരിക്കും നിര്‍ണയത്തിനുള്ള സമയം വേണ്ടിവരുന്നതെന്ന് ആര്‍ ജി സി ബി ഡി എന്‍ എ ഫിംഗര്‍ പ്രിന്റിംഗ് വിഭാഗം മേധാവിയും മോളിക്കുലാര്‍ ബയോളജി വിദഗ്ധയുമായ ഡോ. ഇ വി സോണിയ പറഞ്ഞു. എല്ലില്‍നിന്നെടുത്ത സാമ്പിള്‍ ഡി എന്‍ എ തിരിച്ചറിയലിനായി രണ്ടുമൂന്നുദിവസം വേണ്ടിവരുമെങ്കില്‍ രക്തസാമ്പിളിന് ഒരുദിവസം മതിയാകും. കോടതികള്‍, വനിതാ കമ്മീഷന്‍, പോലീസ് തുടങ്ങിയവ ചുമതലപ്പെടുത്തി നല്‍കുന്ന മാതൃത്വ - പിതൃത്വ നിര്‍ണയങ്ങളും കുറ്റകൃത്യങ്ങളുമാണ് നിലവില്‍ വിഭാഗം കൈകാര്യം ചെയ്യുന്നത്. വ്യക്തികളെ കാണാതാകുന്ന കേസുകളില്‍ നിയമനിര്‍വഹണ അതോറിറ്റിക്കുമുന്‍പില്‍ പരാതി രജിസ്റ്റര്‍ ചെയ്തശേഷം മാത്രമേ ഡി എന്‍ എ ഫിംഗര്‍ പ്രിന്റിംഗ് പരിശോധനകള്‍ നടത്താനാകൂ എന്നും ഡോ. സോണിയ ചൂണ്ടിക്കാട്ടി. ഏറെ വിവാദം സൃഷ്ടിച്ച് ജിഷ കൊലപാതകക്കേസിലും പുറ്റിങ്ങല്‍ അപകടത്തിലും നടത്തി വിജയിച്ച പരീക്ഷണങ്ങള്‍ ഈ മേഖലയില്‍ ആര്‍ ജി സി ബി ഐ യുടെ വൈദഗ്ധ്യത്തിനുള്ള തെളിവാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

ഇരുപത്തൊന്‍പതുകാരിയായ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ ക്രൂരമായ ബലാത്സംഗത്തെയും കൊലപാതകത്തെയും തുടര്‍ന്ന് ആര്‍ ജി സി ബിയിലെ വിദഗ്ധരെ കുറ്റാന്വേഷണത്തില്‍ സഹായിക്കാനായി ഡോ. സോണിയയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സഹായം സര്‍ക്കാര്‍ തേടിയിരുന്നു. ഇന്ത്യയിലാകെ നടുക്കം സൃഷ്ടിച്ച കേസില്‍ ജിഷയുടെ വസ്ത്രത്തിലുണ്ടായിരുന്ന ഉമിനീര്‍ ഡി എന്‍ എ ഫിംഗര്‍ പ്രിന്റിംഗ് വഴി പ്രതിയുടേതാണെന്ന് കണ്ടെത്തുകയായിരുന്നു.

പിതൃത്വം തെളിയിക്കുന്നതിലും കോടതികളുടെയും വനിതാകമ്മീഷന്റെയും പോലീസിന്റെയും നിര്‍ദേശപ്രകാരം കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിലുമായി നിരവധി കേസുകള്‍ ആര്‍ ജി സി ബിയുടെ പരിശോധനയ്ക്ക് വിധേയമാകുന്നുണ്ട്. കാണാതായ മാതാവ് എവിടെയുണ്ടെന്ന് കണ്ടെത്താന്‍ രണ്ടു സഹോദരന്മാര്‍ക്കു അടുത്തിടെ ആര്‍ ജി സി ബി ഡി എന്‍ എ ഫിംഗര്‍പ്രിന്റിംഗ് വിഭാഗം വഴി സാധിച്ചിരുന്നു. വൈകാതെ ഇവര്‍ തമ്മിലുള്ള കൂടിക്കാഴ്ച്ച നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Keywords : Kerala, Thiruvananthapuram, Technology, Death, Top-Headlines, DNA Fingerprinting at RGCB helps identify bodies in Puttingal temple fire tragedy.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia