city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍: പരിഹാരത്തിന് മേക്കര്‍ വില്ലേജില്‍ ബ്ലോക് ചെയിന്‍ ഹാക്കത്തോണ്‍

കൊച്ചി: (www.kasargodvartha.com 02.12.2017) ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വന്‍ സമ്മാന തുകയുമായി മേക്കര്‍ വില്ലേജ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ച് (സിപിപിആര്‍), ചെന്നൈ അമേരിക്കന്‍ കോണ്‍സുലേറ്റ് എന്നിവ സംയുക്തമായി ഹാക്കത്തോണ്‍ നടത്തുന്നു.

കുടിയേറ്റ തൊഴിലാളികളുടെ സമഗ്രമായ വിവരങ്ങള്‍ ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ക്രോഡീകരിക്കുന്നത്. കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍ക്കായുള്ള ഈ മത്സരത്തിന് 'ബ്ലോക്കത്തോണ്‍ ഫോര്‍ ചേഞ്ച്' എന്നാണ് പേരിട്ടിരിക്കുന്നത്. ഡിസംബര്‍ 21, 22 തിയതികളില്‍ കളമശ്ശേരി മേക്കര്‍ വില്ലേജില്‍ വച്ചാണ് പരിപാടി. മത്സരത്തില്‍ ഒന്നാമതെത്തുന്നവര്‍ക്ക് ഒന്നേമുക്കാല്‍ ലക്ഷം രൂപയാണ് സമ്മാനത്തുക.

ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍: പരിഹാരത്തിന് മേക്കര്‍ വില്ലേജില്‍ ബ്ലോക് ചെയിന്‍ ഹാക്കത്തോണ്‍


സമൂഹത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി സംഭാവനകള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ നല്‍കുന്നുണ്ടെങ്കിലും അവരുടെ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കാര്യമായ പദ്ധതികളോ പരിപാടികളോ ഇല്ല. അതിനായി ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും അത് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനുമുള്ള പ്രോഗ്രാമുകളാണ് ഹാക്കത്തോണില്‍ പങ്കെടുക്കുന്നവര്‍ തയ്യാറാക്കേണ്ടത്.

വിവര സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത്തരമൊരു ചുവടുവയ്പ് ഇന്ത്യയില്‍ തന്നെ ആദ്യമായാണ് നടത്തുന്നത്. ദൈനംദിന ജീവിതത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നവരാണ് കുടിയേറ്റ തൊഴിലാളികളെന്ന് സിപിപിആര്‍ ചെയര്‍മാന്‍ ഡോ. ഡി ധനുരാജ് പറഞ്ഞു. നമ്മുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഇവരുടെ  ക്ഷേമം അന്വേഷിക്കാന്‍ സംവിധാനങ്ങളില്ല. വെല്ലുവിളികള്‍ നേരിടാന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പരിഹാരങ്ങള്‍ കണ്ടെത്തേണ്ടതായിട്ടുണ്ട്.

ആശയദാതാക്കള്‍, സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാര്‍, പ്രോഗ്രാമര്‍മാര്‍, ഡിസൈനര്‍മാര്‍, എന്‍ജിനീയര്‍മാര്‍, സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവര്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാം.  മേക്കര്‍വില്ലേജില്‍ നടക്കുന്ന ദ്വിദിന പരിപാടിയില്‍ ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ, കുടിയേറ്റതൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ച് പ്രത്യേക പ്രഭാഷണങ്ങള്‍ ഉണ്ടാകും.

ഹാക്കത്തോണ്‍ റജിസ്‌ട്രേഷനുള്ള അപേക്ഷകള്‍ ഡിസംബര്‍ ഒന്‍പതുവരെ സ്വീകരിക്കും. വിശദാംശങ്ങള്‍ www.blockathonforchange.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യയുടെ യഥാര്‍ത്ഥ ശേഷി മനസിലാക്കുക എന്നതും ഈ ഉദ്യമത്തിന്റെ ലക്ഷ്യമാണെന്ന് മേക്കര്‍വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. സാമൂഹികമായ വെല്ലുവിളികള്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ എങ്ങിനെ മറികടക്കാം എന്നതും ഇവിടെ പ്രമേയമാകുന്നു.

ഹാക്കത്തണില്‍ രൂപപ്പെടുന്ന  പ്രോഗ്രാമുകളുടെ ബൗദ്ധിക സ്വത്തവകാശം ഡെവലപ്പര്‍മാര്‍ക്ക് തന്നെയായിരിക്കും. ഭാവിയില്‍ ഈ പ്രോഗ്രാമില്‍ ആവശ്യമായ വിപുലീകരണം നടത്താനും അവര്‍ക്ക് അവകാശമുണ്ടായിരിക്കും.

Keywords:  Kerala, Top-Headlines, news, Kochi, Technology, Blockchain technology to address challenges of migrant labour at "BlockathonForChange" at Maker Village, Kochi 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia