ബേക്കല്‍ ഉപജില്ലാ കായികമേളയ്ക്ക് കോട്ടിക്കുളം ഒരുങ്ങി
Nov 16, 2011, 10:12 IST
ഉദുമ:ബേക്കല്‍ ഉപജില്ലാ സ്‌കൂള്‍ കായികമേള നവംബര്‍ 17, 18, 19 തീയതികളില്‍ കോട്ടിക്കുളം ഗവ.ഫിഷറീസ് യു.പി.സ്‌കൂളിലെ യങ് ബ്രദേഴ്‌സ് ഗ്രൗണ്ടില്‍ നടക്കും. 17ന് രാവിലെ 10ന് ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.വി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് കെ.കസ്തൂരി അധ്യക്ഷയാകും. 19ന് വൈകീട്ട് നടക്കുന്ന സമാപനസമ്മേളനം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്യും. ദീപശിഖാ പ്രയാണം 16ന് രാവിലെ 10 മണിക്ക് പുല്ലൂര്‍ ഉദയനഗര്‍ സ്‌കൂളില്‍ നിന്ന് തുടങ്ങും.