ഫുട്‌ബോള്‍ മത്സരത്തിനിടെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടിനും പ്രവര്‍ത്തകനും മര്‍ദനം
Feb 22, 2016, 10:30 IST
ചാലിങ്കാല്‍: (www.kasargodvartha.com 22.02.2016) ചാലിങ്കാലില്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ മത്സരത്തിനിടെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടിനും പ്രവര്‍ത്തകനും മര്‍ദനം. ചാലിങ്കാല്‍ പ്രിയദര്‍ശിനി ക്ലബ്ബ് സംഘടിപ്പിച്ച ജില്ലാതല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ മത്സരത്തിനിടെയായിരുന്നു അക്രമം. യൂത്ത് കോണ്‍ഗ്രസ് പുല്ലൂര്‍ പെരിയ മണ്ഡലം പ്രസിഡണ്ട് രാഗേഷും ടൗണ്‍ സെക്രട്ടറി മണികണ്ഠനുമാണ് സിപിഎം-സിഐടിയു പ്രവര്‍ത്തകരുടെ മര്‍ദനത്തിനിരയായത്.
ഞായറാഴ്ച വൈകീട്ട് പെരിയ പഞ്ചായത്ത് മിനിസ്‌റ്റേഡിയത്തില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടെയായിരുന്നു അക്രമം. മത്സരം കാണുന്നതിനിടെ മദ്യപിച്ചെത്തിയ ഒരു സംഘം മര്‍ദിക്കുകയായിരുന്നുവെന്നാണ് ഇവരുടെ പരാതി. പെരിയ ടൗണിലെ ചുമട്ടുതൊഴിലാളികളായ പുല്ലൂര്‍ തടത്തിലെ റഷീദ്, ഉദയനഗറിലെ അനീഷ്, രതീഷ്, ബിനു, വെളുത്തോളിയിലെ പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ അമ്പതോളം വരുന്ന സംഘമാണ് മര്‍ദിച്ചതെന്ന് ഇവര്‍ ബേക്കല്‍ പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.
മാസങ്ങള്‍ക്ക് മുമ്പ് പെരിയ ടൗണില്‍ വെച്ച് മണികണ്ഠനെയും അമ്മയെയും സി പി എം പ്രവര്‍ത്തകര്‍ അക്രമിച്ചതിനു പിന്നിലും പെരിയയിലെ സിഐടിയു ചുമട്ടുതൊഴിലാളികളായിരുന്നുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. അക്രമത്തില്‍ കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധമറിയിച്ചു.
Keywords: Chalingal, Football Tournament, Youth-congress, Club, Assault, Attack, Sports, Pullur, Periya, Kasargod.