city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദേശീയ ഗെയിംസ് ദീപശിഖാ റിലേ ഉദ്ഘാടനം കാസര്‍കോടിന്റെ ഉത്സവമായി മാറും

കാസര്‍കോട്: (www.kasargodvartha.com 20/01/2015) കേരളത്തില്‍ 27 വര്‍ഷത്തിനുശേഷമെത്തിയ ദേശീയ ഗെയിംസ് ചരിത്രസംഭവമാക്കാന്‍ ജില്ലഒരുങ്ങി. കാസര്‍കോട് നിന്നാരംഭിക്കുന്ന ദേശീയ ഗെയിംസിലേക്കുളള ദീപശിഖാ റിലേയും ഉദ്ഘാടന പരിപാടിയും കാസര്‍കോടിന്റെ ചരിത്രത്തിലെ അപൂര്‍വ സംഭവമാക്കി മാറ്റാനുളള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു.

23ന് രാവിലെ 10 മണിക്ക് കാസര്‍കോട് ഗവ കോളജ് ഗ്രൗണ്ടില്‍ നിന്നുമാരംഭിക്കുന്ന ദീപശിഖാ റിലേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. പഞ്ചവാദ്യങ്ങളുടെയും ബാന്‍ഡ് മേളങ്ങളുടെയും മുത്തുകുടകളുടെയും നിശ്ചലദൃശ്യങ്ങളുടെയും വിവിധ കലാപരിപാടികളുടേയും അകമ്പടിയോടെയായിരിക്കും ദീപശിഖയെ വരവേല്‍ക്കുക.

ദേശീയ ഗെയിംസ് ദീപശിഖാ റിലേ ഉദ്ഘാടനം കാസര്‍കോടിന്റെ ഉത്സവമായി മാറും
കാസര്‍കോട് ഇന്നേവരെ കണ്ടിട്ടില്ലാത്ത ആഘോഷ അന്തരീക്ഷത്തിലായിരിക്കും ദീപശിഖാറാലിയെ സ്വീകരിച്ചാനയിക്കുന്നത്. വിവിധ കോളജ്, സ്‌കൂള്‍ കുട്ടികളും, കായിക പ്രേമികളും മുന്‍ഒളിമ്പ്യന്‍ താരങ്ങളും ബഹുജനങ്ങളും അണിനിരക്കുന്ന ഉദ്ഘാടന പരിപാടിയും ദീപശിഖാ റാലിയും പുത്തനനുഭവമാകും.  കാസര്‍കോട് ഗവ. കോളജ് ഗ്രൗണ്ടിലെ ഉദ്ഘാടന വേദിയിലേക്ക് ഇവിടുത്തെ കോളജ് വിദ്യാര്‍ത്ഥികളും സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും സംബന്ധിക്കും.

കാസര്‍കോട് ജിഎച്ച്എസ്എസ്, ജി.വി.എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സ്, ജിവിഎച്ച്എസ് നായന്‍മാര്‍മൂല, ടിെഎഎച്ച്എസ്എസ്, കാസര്‍കോട് ഗവ. ഐടിഐ എന്നിവിടങ്ങളിലെ കുട്ടികളും, കുടുംബശ്രീ പ്രവര്‍ത്തകര്‍, നാട്ടുകാര്‍, കായിക പ്രേമികള്‍ സര്‍ക്കാര്‍ ഇതര ജീവനക്കാര്‍ ഒന്നടങ്കം അണിചേര്‍ന്ന് ദീപശിഖാറാലിയെ സ്വീകരിച്ചാനയിക്കും. തുടര്‍ന്ന് ചെര്‍ക്കള, ചട്ടഞ്ചാല്‍, പെരിയബസാര്‍, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, കാലിക്കടവ് എന്നിവിടങ്ങളില്‍ ദീപശിഖാ റാലിയ്ക്ക് ഗംഭീര സ്വീകരണം നല്‍കും.

കളക്ടറേറ്റില്‍ നടന്ന കൂടിയാലോചനായോഗത്തില്‍ എഡിഎം എച്ച് ദിനേശന്‍ അധ്യക്ഷത വഹിച്ചു.  ഡെപ്യൂട്ടി കളക്ടര്‍മാരായ എന്‍. ദേവീദാസ്, പി.വി രാംദാസ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം അച്യുതന്‍ മാസ്റ്റര്‍, ബന്ധപ്പെട്ട സ്‌കൂള്‍, കോളേജ് അധികൃതര്‍ എന്നിവരും സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Games, Sports, Inauguration, Oommen Chandy, 35th National Games. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia