തൃക്കരിപ്പൂരില്‍ സ്‌പോര്‍ട്‌സ് സ്‌ക്കൂള്‍ അനുവദിക്കണം
Feb 9, 2012, 02:11 IST
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരില്‍ സ്‌പോര്‍ട്‌സ് സ്‌ക്കൂള്‍ അനുവദിക്കണമെന്നും നടക്കാവ് വലിയ കൊവ്വല്‍ മൈതാനി സ്‌റ്റേഡിയമാക്കി ഉയര്‍ത്തണമെന്നും ആക്മി സ്‌പോര്‍ട്‌സ് ക്ലബ്ബ് 40-ാം വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. വാര്‍ഷികത്തിന്റെ ഭാഗമായി നാല്‍പ്പത് പൊതു പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചു. എം ടി പി അബ്ദുള്‍ ഖാദര്‍ അധ്യക്ഷനായി. ഡോ. ഒ കെ ആനന്ദകൃഷ്ണന്‍, എ ജി സി ബഷീര്‍, എം സുലൈമാന്‍ മാസ്റ്റര്‍, സി ടി ശാഹുല്‍ ഹമീദ്, കെ ഭാസ്‌കരന്‍ മാസ്റ്റര്‍, വി കെ ബാവ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന യുവജനോത്സവത്തില്‍ മലയാളം ഉപന്യാസത്തില്‍ ഒന്നാം സ്ഥാനം നേടിയ സുമയ്യ റഷീദിനെ യോഗത്തില്‍ ആദരിച്ചു. ഭാരവാഹികള്‍: എം ടി പി അബ്ദുള്‍ ഖാദര്‍ (പ്രസി.), ഡോ. ഒ കെ ആനന്ദകൃഷ്ണന്‍, ഒ ടി അഹമ്മദ് ഹാജി, എ ജി സി ബഷീര്‍ (വൈ.പ്രസി.), കെ ഭാസ്‌കരന്‍ (സെക്ര.), സി ടി ശാഹുല്‍ ഹമീദ്, സി ഷൗക്കത്തലി (ജോ.സെക്ര.), വി പി പി അബ്ദുള്‍ റഹ്മാന്‍ (ട്രഷ.).
Keywords: Kasaragod, Trikaripure, Sports, School,