ജില്ലാ സഹോദയ സ്‌പോര്‍ട്‌സ് മീറ്റ് 13, 14 തീയ്യതികളില്‍
Jan 11, 2012, 14:45 IST
ബേക്കല്‍: ജില്ലയിലെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്‌കൂളുകളുടെ കൂട്ടായ്മയായ സഹോദയയുടെ നേതൃത്വത്തിലുള്ള ഇന്റര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് ജനുവരി 13, 14 തീയ്യതികളില്‍ ബേക്കല്‍ ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂളില്‍ നടക്കും. അറുനൂറിലധികം അത്‌ലറ്റുകള്‍ പങ്കെടുക്കുന്ന മീറ്റ് ബാംഗ്ലൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗായത്രീ ദേവി ഉദ്ഘാടനം ചെയ്യും. സഹോദയ സ്‌കൂള്‍സ് പ്രസിഡണ്ട് ഷൈജാ നായര്‍ അദ്ധ്യക്ഷത വഹിക്കും. മീറ്റ് ജനുവരി 14ന് 4 മണിയോടെ സമാപിക്കും.
Keywords: Sports, Bekal, greenwoods-public-school, Kasaragod, Sahodaya-sports-meet