ജില്ലാ കേരളോത്സവം: ഫുട്ബോളില്‍ കാസര്‍കോട് നഗരസഭ ചാമ്പ്യന്മാര്
Nov 26, 2014, 16:00 IST
കാസര്‍കോട്: (www.kasargodvartha.com 26.11.2014) ജില്ലാ കേരളോത്സവത്തില്‍ കാസര്‍കോട് നഗരസഭയെ പ്രതിനിധീകരിച്ച് കളിച്ച നാഷണല്‍ കാസര്‍കോട് സ്പോര്‍ട്സ് ക്ലബ്ബ് ചാമ്പ്യന്മാരായി. ഫൈനലില്‍ നീലേശ്വരത്തെ പ്രതിനിധീകരിച്ച് കളിച്ച ചന്തേര ടീമിനെ എതിരില്ലാത്ത ഒരുഗോളിനാണ് കാലിക്കടവ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാഷണല്‍ കാസര്‍കോട് തോല്‍പ്പിച്ചത്.
സെമിഫൈനലിലെ വിജയശില്പി മഷ്ഹൂദ് 10-ാം മിനിറ്റില്‍ നേടിയ ഗോളിലാണ് നാഷണല്‍ കാസര്‍കോടിന്റെ വിജയം. വിജയികളെ കാസര്‍കോട് നഗരസഭാ ചെയര്‍മാനും ജില്ലാ ഫുട്ബോള്‍ ഫെഡറേഷന് അസോസിയേഷന് പ്രസിഡണ്ടുമായ ടി.ഇ അബ്ദുല്ല അഭിനന്ദിച്ചു. രാത്രി ഒമ്പത് മണിയോടെ കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലെത്തുന്ന ടീം അംഗങ്ങളെ ദീനാര്‍ ഐക്യവേദിയുടെയും നാഷണല്‍ കാസര്‍കോട് ക്ലബ്ബ് അംഗങ്ങളുടെയും നേതൃത്വത്തില്‍ സ്വീകരിക്കും. തിരുവനന്തപുരത്താണ് ജില്ലാ തല കേരളോത്സവ ഫുട്ബോള്‍ മത്സരം നടക്കുന്നത്.
മറ്റു ടീം അംഗങ്ങള്‍: അബ്ദുല്ല, ശ്രീജിത്ത്, സഫ് വാന്‍, ഫസലുല്‍ റഹ് മാന്‍, റിയാസ്, മുഹ്ഷിര്, അജിത്ത് കുമാര്‍, നിസാമുദ്ദീന്‍, അഷര്‍, അലി, ശിഹാബ്, മനാഫ്, അര്‍ഷാദ്,
എംആര്‍സി ആരിഫ് (ടീം മാനേജര്‍), കെ.എം ആരിഫ് (നാഷണല്‍ കാസര്‍കോട് പ്രസിഡണ്ട്), എ. ശംസുദ്ദീന്‍ (സെക്രട്ടറി).
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Football, Sports, Municipality, National Kasargod, Mashood.