നാടെങ്ങും എയ്ഡ്‌സ് ബോധവത്കരണ പരിപാടികള്‍
Dec 1, 2015, 12:00 IST
എയ്ഡ്‌സ് ബോധവത്കരണ റാലി നടത്തി
നീലേശ്വരം: (www.kasargodvartha.com 01/12/2015) കരിന്തളം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും പരപ്പ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെയും നേതൃത്വത്തില്‍ ലോക എയ്ഡ്‌സ് ദിനാചരണത്തോടനുബന്ധിച്ച് എയ്ഡ്‌സ് ബോധവത്കരണ റാലി നടത്തി. പരപ്പ ടൗണില്‍ നടന്ന റാലി കിനാനൂര്‍ കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.ബാലകൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
പ്രധാനാധ്യാപകന്‍ മാധവന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനീഷ്‌കുമാര്‍, എസ്.എം.സി ചെയര്‍മാന്‍ ഉസൈന്‍ പുല്ലാടി, എന്‍.സി.സി, സ്‌കൗട്ട്, ജൂനിയര്‍ റെഡ്‌ക്രോസ്, ആരോഗ്യവകുപ്പ് ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ റാലിയില്‍ അണിനിരന്നു.
മൊഗ്രാല്‍ പുത്തൂരില്‍ എയ്ഡ്‌സ് ദിനം ആചരിച്ചു
മൊഗ്രാല്‍ പുത്തൂര്‍ പി.എച്ച്.സിയുടെ ആഭിമുഖ്യത്തില്‍ ലോക എയ്ഡ്‌സ് ദിനം ആചരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എയ്ഡ്‌സ് ദിന പ്രതിജ്ഞ, മനുഷ്യചങ്ങല, റെഡ് റിബണ്‍ ധരിക്കല്‍, ബോധവല്‍ക്കരണ ക്ലാസ്, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.
മെഡിക്കല്‍ ഓഫീസര്‍ സി.എം കായിഞ്ഞി, പി.ടി.എ പ്രസിഡണ്ട് പി.ബി അബ്ദുര്‍ റഹ് മാന്‍, പ്രിന്‍സിപ്പാള്‍ ബാലകൃഷ്ണന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി. അഷ്‌റഫ്, ഹെഡ്മാസ്റ്റര്‍ കെ. അരവിന്ദ, ടി.എം രാജേഷ്, ഗിരീഷ് ബാബു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. ജയറാം എന്നിവര്‍ നേതൃത്വം നല്‍കി.
ആസ്‌ക് ആലംപാടി റെഡ് റിബണ്‍ നല്‍കി

ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ലോക എയ്ഡ്‌സ് ദിനത്തോടുബന്ധിച്ച് ജില്ലാ ലീഗ് ക്രിക്കറ്റ് കളിക്കാര്‍ക്കുള്ള റെഡ് റിബണ്‍ നല്‍കല്‍ ആസ്‌ക് ജിസിസി ജനറല്‍ സെക്രട്ടറി ഇഖ്ബാല്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
പാന്‍ടെക്ക് ലോക എയ്ഡ്‌സ് ദിനമാചരിച്ചു
കാഞ്ഞങ്ങാട്: കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി ജില്ലയില്‍ എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനം നടത്തിവരുന്ന പാന്‍ടെക്കിന്റെ നേതൃത്വത്തില്‍ ജില്ലാതല എയ്ഡ്‌സ് ദിനാചരണം കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡില്‍ കാഞ്ഞങ്ങാട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു. പ്രേമന്‍ ഉദ്ഘാടനം ചെയ്തു. പാന്‍ടെക്ക് സുരക്ഷാപ്രോജക്ട് ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍ അധ്യക്ഷത വഹിച്ചു.
റെഡ് റിബണ്‍ ധാരണം ജില്ലാ മാസ് മീഡിയ ഓഫീസര്‍ വിന്‍സന്റ് ജോണ്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ മജീഷ്യന്‍ ബാലചന്ദ്രന്‍ കൊട്ടോടി അവതരിപ്പിച്ച ബോധവല്‍ക്കരണ മാജിക്ക് ഷോ നിരവധി ആളുകള്‍ വീക്ഷിച്ചു. ഇതോടനുബന്ധിച്ച് ലഘുലേഖ വിതരണവും പോസ്റ്റര്‍ പ്രദര്‍ശനവും ഉണ്ടായി.
കഴിഞ്ഞ ഒന്നര ദശാബ്ദക്കാലമായി എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന കൂക്കാനം റഹ് മാനെ ജില്ലാ മാസ് മീഡിയ ഓഫീസര്‍ വിന്‍സന്റ് ജോണ്‍ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രൊഫ. കെ.പി ഭരതന്‍ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. സിജോ അമ്പാട്ട് സ്വാഗതവും ലിജോ ജോസഫ് നന്ദിയും പറഞ്ഞു.
Keywords : Alampady, Club, AIDS, Celebration, Chalanam, Sports, AASC Alampady, World Aids day marked.